ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാരിന്റെ തലതിരിഞ്ഞ സമീപനം കാട്ടൂർ – താന്യം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മുനയം റഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിയെ തകർത്തതായി മുൻ സർക്കാർ ചീഫ് വിപ് അഡ്വ തോമസ് ഉണ്ണിയാടൻ.
കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് 24 കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചതും ടെണ്ടർ നടപടികൾ പൂർത്തീകരിച്ചതുമാണ്. എന്നാൽ തുടർപ്രവർത്തനങ്ങൾ നടക്കാത്തത് മൂലം ഇപ്പോൾ പദ്ധതി നഷ്ട്ടപ്പെട്ട അവസ്ഥയിലാണെന്നും ഉണ്ണിയാടൻ പറഞ്ഞു.
വർഷം തോറും താൽക്കാലിക ബണ്ട് നിർമ്മിക്കുന്നതിൽ അഴിമതിയുണ്ടെന്നാണ് ആരോപണം.
നഷ്ടപ്പെട്ട പദ്ധതി പുനഃസ്ഥാപിക്കുന്നതു വരെ കേരള കോൺഗ്രസ് ശക്തമായ പ്രക്ഷോഭം നടത്തുമെന്നും ഉണ്ണിയാടൻ പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് അഷറഫ് പാലിയത്തറ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, നിയോജകമണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരൻ, കെ സതീഷ്, സേതുമാധവൻ, സിജോയ് തോമസ്, ജേക്കബ് പാലത്തിങ്കൽ, അശോകൻ പിഷാരടി, ലിജോ, ഷോബി പള്ളിപ്പാടൻ എന്നിവർ പ്രസംഗിച്ചു.
Leave a Reply