ഇരിങ്ങാലക്കുട : സേവാഭാരതിയും കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബും സംയുക്തമായി കൊച്ചി ഐ ഫൌണ്ടേഷൻ ആശുപത്രിയുമായി സഹകരിച്ചു നേത്ര തിമിര പരിശോധന ക്യാമ്പ് നടത്തി.
ക്യാമ്പ് കോർഡിനേറ്റർ ജോൺസൺ കോലങ്കണ്ണി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ സേവാഭാരതി സെക്രട്ടറി സായ്റാം, മെഡിസെൽ കൺവീനർ രാജിലക്ഷ്മി, സെക്രട്ടറി സൗമ്യ സംഗീത്, പാലിയേറ്റീവ് കോർഡിനേറ്റർ ജഗദീഷ് പണിക്കവീട്ടിൽ, സംഗമേശ്വര വാനപ്രസ്ഥാശ്രമം വൈസ് പ്രസിഡന്റ് ഹരികുമാർ തളിയക്കാട്ടിൽ, ഒ. എൻ. സുരേഷ്, വിദ്യ സജിത്ത്, മിനി സുരേഷ് എന്നിവർ നേതൃത്വം നൽകി.
Leave a Reply