ഇരിങ്ങാലക്കുട : ഗ്രാമിക അക്കാദമി ഓഫീസ്
സെക്രട്ടറിയായിരുന്ന കെ.എം. സത്യൻ മാഷിൻ്റെ ആകസ്മിക വേർപാടിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ സുഹൃത്തുക്കളും സഹപ്രവർത്തകരും ഗ്രാമികയിൽ ഒത്തുചേർന്നു.
ഗ്രാമിക പ്രസിഡന്റ് പി.കെ. കിട്ടൻ അധ്യക്ഷത വഹിച്ചു.
ഡോ. വടക്കേടത്ത് പത്മനാഭൻ, ഇ.കെ. മോഹൻദാസ്, ആർട്ട് ഓഫ് ലിവിങ് പ്രതിനിധി ഇന്ദുചൂഡൻ, മാള ഓണേഴ്സ് കോളെജ് മുൻ പ്രിൻസിപ്പൽ ഷീബ ഗിരീശൻ, സി.വി. അശോകൻ, അഷ്ടമിച്ചിറ മുരളീധരൻ, കെ.വി. രാമചന്ദ്രൻ, കെ.എം. ശിവദാസൻ, പി.പി. സുബ്രഹ്മണ്യൻ,
ഗ്രാമിക അക്കാദമി അധ്യാപകരായ നെല്ലായി സതീശൻ, അനിൽ, വി.സി. സുബീഷ് എന്നിവർ ഓർമ്മകൾ പങ്കുവച്ചു.
Leave a Reply