ഇരിങ്ങാലക്കുട : നഗരസഭ നടപ്പിലാക്കുന്ന വീട്ടുമുറ്റത്തെ മുട്ടക്കോഴി വളര്‍ത്തല്‍ പദ്ധതിയുടെ ഭാഗമായി കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.
വിതരണോദ്ഘാടനം ചെയര്‍പേഴ്‌സണ്‍ മേരിക്കുട്ടി ജോയ് നിര്‍വഹിച്ചു.
വൈസ് ചെയര്‍മാന്‍ ബൈജു കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍ പി.ടി. ജോര്‍ജ്, സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ. എന്‍.കെ. സന്തോഷ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഫെനി എബിന്‍ വെള്ളാനിക്കാരന്‍, അംബിക പള്ളിപ്പുറത്ത്, ജെയ്സണ്‍ പാറേക്കാടൻ, മുന്‍ വൈസ് ചെയര്‍മാന്‍ ടി.വി. ചാര്‍ലി, വെറ്റിറനറി സര്‍ജന്‍ ഡോ. എം.ജി. സജേഷ് എന്നിവര്‍ പ്രസംഗിച്ചു.
237 ഗുണഭോക്താക്കള്‍ക്ക് 45 മുതല്‍ 60 ദിവസം പ്രായമുള്ള അഞ്ചു കോഴിക്കുഞ്ഞുങ്ങളെ വീതമാണ് ഇരിങ്ങാലക്കുട പോളി ക്ലിനിക്കില്‍ വെച്ച് വിതരണം ചെയ്തത്.
Leave a Reply