ഇരിങ്ങാലക്കുട : വീട്ടിൽ അതിക്രമിച്ചു കയറി 17 വയസ്സുകാരനായ മകനെയും അച്ഛനെയും ആക്രമിച്ച കാട്ടൂർ സ്റ്റേഷൻ റൗഡി ഡ്യൂക്ക് പ്രവീണിനെ (28) പോലീസ് അറസ്റ്റ് ചെയ്തു.
രാജീവ് ഗാന്ധി ഉന്നതിയിൽ കറുപ്പംവീട്ടിൽ വീട്ടിൽ നാസർ (48) താമസിക്കുന്ന വീട്ടിനകത്തേക്ക് അതിക്രമിച്ചു കയറി 17 വയസ്സുകാരനായ മകനെ മർദ്ദിക്കുകയും മരവടി കൊണ്ട് ആക്രമിക്കുകയും തടയാൻ ചെന്ന നാസറിനെയും പ്രവീൺ ആക്രമിച്ചു.
ഇരിങ്ങാലക്കുട, കാട്ടൂർ, മാള, കൊരട്ടി, വലപ്പാട്, കണ്ണൂർ ടൗൺ, വിയ്യൂർ പൊലീസ് സ്റ്റേഷനുകളിലായി 4 വധശ്രമ കേസുകളിലും 3 അടിപിടി കേസിലും ഒരു കഞ്ചാവ് കേസിലും ഒരു കവർച്ച കേസിലും അടക്കം 15 ക്രിമിനൽ കേസുകളിലെ പ്രതിയാണ് പ്രവീൺ.
ഇതിനു പുറമേ 2021ലും 2023ലും കാപ്പ നിയമപ്രകാരം തടവ് ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്.
കാട്ടൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇ.ആർ. ബൈജു, ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ജെ. ജിനേഷ്, സബ് ഇൻസ്പെക്ടർമാരായ ബാബു ജോർജ്ജ്, സബീഷ്, തുളസീദാസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ധനേഷ്, മിഥുൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.











Leave a Reply