ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക്ക് സ്കൂളിൽ സംഘടിപ്പിച്ച യോഗക്ഷേമ സഭ തൃശ്ശൂർ ജില്ല കലാ സാഹിത്യമേള “തൗര്യത്രികം” സമാപിച്ചു.
സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ഉദ്ഘാടനം നിർവഹിച്ചു.
ജില്ലാ പ്രസിഡന്റ് ഹരിനാരായണൻ പഴങ്ങാപ്പറമ്പ് അധ്യക്ഷത വഹിച്ചു.
ടി വി പ്രദീപ്, വനിതാസഭ ജില്ലാ പ്രസിഡന്റ് പി കെ പാർവതിക്കുട്ടി, കൗൺസിലർ സുജ സഞ്ജീവ്കുമാർ, സ്കൂൾ പ്രിൻസിപ്പൽ പി എൻ ഗോപകുമാർ, യുവജനസഭ ജില്ലാ പ്രസിഡന്റ് പി വി കെ ശ്രീകൃഷ്ണൻ, ജീവാമൃതം വൈസ് ചെയർമാൻ വി നാരായണൻ, ദ്വിജക്ഷേമം ചെയർമാൻ പെരുമങ്ങോട് വാസുദേവൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
ജനറൽ കൺവീനർ കാവനാട് കൃഷ്ണൻ നന്ദി പറഞ്ഞു.
ജില്ലാ കലാ സാഹിത്യമേളയിൽ 605 പോയിൻ്റോടെ ഇരിങ്ങാലക്കുട ഒന്നാം സ്ഥാനവും 401 പോയിൻ്റോടെ പെരുവനം രണ്ടാം സ്ഥാനവും 366 പോയിൻ്റോടെ പേരാമംഗലം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കിഡീസ് വിഭാഗത്തിൽ അദ്രിജ ആര്യൻ, സബ്ജൂനിയർ വിഭാഗത്തിൽ തന്മയ, ജൂനിയർ വിഭാഗത്തിൽ യു എൻ മിത്രവിന്ദ, സീനിയർ വിഭാഗത്തിൽ പി ആർ നിരഞ്ജന, സൂപ്പർ സീനിയർ വിഭാഗത്തിൽ എം കെ ശങ്കരൻ എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി.
Leave a Reply