ഇരിങ്ങാലക്കുട : മൂര്‍ക്കനാട് സെന്റ്. ആന്റണീസ് എല്‍.പി. സ്‌കൂളില്‍ ഐ.സി.ഐ.സി.ഐ. ഫൗണ്ടേഷന്‍ സംഭാവന നല്‍കിയ സോളാര്‍പാനല്‍ സിസ്റ്റം രൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. സീജോ ഇരിമ്പന്‍ ഉദ്ഘാടനം ചെയ്തു.
സ്‌കൂള്‍ മാനേജര്‍ ഫാ. സിന്‍റോ മാടവന അധ്യക്ഷത വഹിച്ചു.
ഐ.സി.ഐ.സി.ഐ. ബാങ്ക് ഇരിങ്ങാലക്കുട ബ്രാഞ്ച് മാനേജര്‍ ജെയ്ബി വര്‍ഗീസ്, എച്ച്.എസ്.എസ്. പ്രിന്‍സിപ്പല്‍ കെ.എ. വര്‍ഗീസ്, ഹെഡ്മിസ്ട്രസ് കെ.ഐ. റീന, ഹെഡ്മിസ്ട്രസ് ഹീര ഫ്രാന്‍സിസ്, ട്രസ്റ്റി പോള്‍ തേറുപറമ്പില്‍, അധ്യാപക പ്രതിനിധി പി.പി. അനുമോള്‍ എന്നിവർ പ്രസംഗിച്ചു.
Leave a Reply