ഇരിങ്ങാലക്കുട : മാസപ്പടി കേസിൽ മകൾ വീണ വിജയനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
നിയോജക മണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് അസറുദ്ദീൻ കളക്കാട്ട് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡൻ്റുമാരായ ജോമോൻ മണാത്ത്, കെ. ശരത് ദാസ്, സഞ്ജയ് ബാബു, നിയോജക മണ്ഡലം ഭാരവാഹികളായ എബിൻ ജോൺ, വിനു ആന്റണി, അജയ് മേനോൻ, അഡ്വ. ഗോകുൽ കർമ്മ, അഖിൽ കാഞ്ഞാണിക്കാരൻ, എൻ.ഒ. ഷാർവിൻ, ഡേവിസ് ഷാജു, ഷിൻസ് വടക്കൻ, അഖിൽ സുനിൽ, അനന്തകൃഷ്ണൻ, യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ അസ്‌കർ സുലൈമാൻ, സി.വി. വിജീഷ്, വി.ബി. അമൽ തുടങ്ങിയവർ നേതൃത്വം നൽകി.
Leave a Reply