ഇരിങ്ങാലക്കുട : മാപ്രാണം ഹോളിക്രോസ് തീര്‍ഥാടന ദേവാലയത്തില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പു തിരുനാളിനു നവ വൈദികന് ഫാ റിജോ എടുത്തിരുത്തിക്കാരന്‍ കൊടി ഉയര്‍ത്തി.
തിരുകര്‍മ്മങ്ങള്‍ക്ക് വികാരി ഫാ ജോണി മേനാച്ചേരി, അസിസ്റ്റന്റ് വികാരി ഫാ ലിജോ മണിമലക്കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്കി.
ഇന്ന് രാവിലെ 6 മണിക്കുള്ള ദിവ്യബലിക്കു ശേഷം ആരംഭിച്ച വീടുകളിലേക്കുള്ള അമ്പെഴുന്നള്ളിപ്പുകള്‍ രാത്രി 10.30ന് പള്ളിയില്‍ സമാപിക്കും.
നാളെ രാവിലെ 10.30നുള്ള തിരുനാള്‍ ദിവ്യബലിക്ക് ഫാ മെജിന്‍ കല്ലേലി മുഖ്യകാര്‍മികത്വം വഹിക്കും.
ഫാ ജോസ് കേളംപറമ്പില്‍ തിരുനാള്‍ സന്ദേശം നല്‍കും.
തിങ്കളാഴ്ച്ച വൈകീട്ട് 7ന് അമ്പ് ഫെസ്റ്റിവല്‍ ഉണ്ടായിരിക്കും.
കൈക്കാരന്മാരായ മിന്‍സന്‍ പാറമേല്‍, ടോമി എടത്തിരുത്തിക്കാരന്‍, അനൂപ് ബേബി അറയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കും.
Leave a Reply