ഇരിങ്ങാലക്കുട : ലയൺസ് ക്ലബ് ഓഫ് ഇരിങ്ങാലക്കുടയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും വൈസ് ഡിസ്ട്രിക്റ്റ് ഗവർണർ കെ.എം. അഷറഫ് നിർവ്വഹിച്ചു.
മനോജ് ഐബൻ (പ്രസിഡൻ്റ്), ഗോപിനാഥ് ടി. മേനോൻ (സെക്രട്ടറി), സുധീർ ബാബു (ട്രഷറർ) എന്നിവർ ചുമതലയേറ്റു.
പാസ്റ്റ് ഡിസ്ട്രിക്റ്റ് ഗവർണർമാരായ അഡ്വ. ടി.ജെ. തോമസ്, തോമച്ചൻ വെള്ളാനിക്കാരൻ, ലയൺസ് ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ അഡ്വ. ജോൺ നിധിൻ തോമസ്, റീജിയൻ ചെയർമാൻ റോയ് ജോസ്, സോൺ ചെയർമാൻ ജോജോ വെള്ളാനിക്കാരൻ, ബിജു ജോസ്, ശ്രുതി ബിജു, നീൽ പോൾ, ആൻ തെരേസ് ജോൺ നിധിൻ എന്നിവർ പ്രസംഗിച്ചു.
Leave a Reply