ഇരിങ്ങാലക്കുട : അന്യം നിന്നു പോകുന്ന നാടൻകലകളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ, ഭാരതീയ വിദ്യാഭവന്റെയും ഇൻഫോസിസ് ഫൗണ്ടേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന കല പ്രോത്സാഹന യജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ശില്പശാലയ്ക്ക് ഭാരതീയ വിദ്യാഭവൻ വേദിയാകും.
കളമെഴുത്ത്, ഓട്ടൻതുള്ളൽ എന്നീ കലാരൂപങ്ങളെ ആസ്പദമാക്കിയുള്ള ശില്പശാല ഫെബ്രുവരി 10 തിങ്കളാഴ്ച രാവിലെ 9.30ന് ആരംഭിക്കും.
നമ്മുടെ അനുഷ്ഠാന, ക്ഷേത്ര, നാടൻ കലാരൂപങ്ങളെക്കുറിച്ച് പുതുതലമുറയിൽ അവബോധം സൃഷ്ടിക്കുന്നതിൻ്റെ ഭാഗമായി ശില്പശാലയിൽ വിവിധ കലാരൂപങ്ങൾ ആസ്വദിക്കാൻ അവസരം ഒരുക്കും.
ശില്പശാല പ്രസിദ്ധ കളമെഴുത്ത് കലാകാരനും കേരള ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവുമായ കടന്നമണ്ണ രാമകൃഷ്ണൻ, കേരള കലാമണ്ഡലം ഓട്ടൻതുള്ളൽ വിഭാഗം മേധാവിയും കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവുമായ കലാമണ്ഡലം മോഹനകൃഷ്ണൻ എന്നിവർ നയിക്കും.
Leave a Reply