പ്രതിഭാ സംഗമം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : തൃശൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഭാസംഗമത്തിൽ ഇരിങ്ങാലക്കുട ഉപജില്ലാതലത്തിൽ എസ്.എസ്.എൽ.സി., പ്ലസ് ടു, വി.എച്ച്.എസ്.ഇ. പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.

സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

ഡിഇഒ ടി. ഷൈല, പഞ്ചായത്ത് പ്രസിഡന്റുമാരായ ജോസ് ജെ. ചിറ്റിലപിള്ളി, ഇ.കെ. അനൂപ്, കെ.എസ്. തമ്പി, കോളെജ് പ്രിൻസിപ്പൽ ജോളി ആൻഡ്രൂസ്, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പ്രിൻസിപ്പൽ മുരളി, ബിപിസി കെ.ആർ. സത്യപാലൻ എന്നിവർ ആശംസകൾ നേർന്നു.

ജില്ലാ പഞ്ചായത്തംഗം ഷീല അജയഘോഷ് സ്വാഗതവും ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എം.എസ്. രാജീവ് നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട, വെള്ളാങ്ങല്ലൂർ ബിആർസി കളും ക്രൈസ്റ്റ് കോളെജ് എൻഎസ്എസ് യൂണിറ്റും നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *