ഇരിങ്ങാലക്കുട : പൂമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 77-ാം രക്തസാക്ഷി ദിനം ആചരിച്ചു.
എടക്കുളം നെറ്റിയാട് സെന്ററിൽ നടന്ന ദിനാചരണം മുൻ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ജോസ് മൂഞ്ഞേലി ഉദ്ഘാടനം ചെയ്തു.
മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി രഞ്ജിനി ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി.
മണ്ഡലം പ്രസിഡന്റ് എൻ ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
കെ പി സെബാസ്റ്റ്യൻ, ടി ആർ രാജേഷ്, ടി ആർ ഷാജു, വി ആർ പ്രഭാകരൻ, പി പി ജോയ്, കത്രീന ജോർജ് എന്നിവർ പ്രസംഗിച്ചു.
അഖിൽ മുഗൾകുടം സ്വാഗതവും കെ എസ് അജി നന്ദിയും പറഞ്ഞു.
Leave a Reply