പൂമംഗലത്ത് കെ കരുണാകരൻ അനുസ്മരണം

ഇരിങ്ങാലക്കുട : പൂമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ കരുണാകരൻ അനുസ്മരണം നടത്തി.

കല്പറമ്പ് സെന്ററിൽ നടന്ന അനുസ്മരണം മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ ജോസ് മൂഞ്ഞേലി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ്‌ എൻ ശ്രീകുമാർ അധ്യക്ഷനായി.

ബ്ലോക്ക്‌ കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ പി സെബാസ്റ്റ്യൻ, ബ്ലോക്ക്‌ ജനറൽ സെക്രട്ടറി ടി ആർ ഷാജു, മുൻ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് വി ആർ പ്രഭാകരൻ, വി ആർ ഗംഗാധരൻ, പുഷ്പൻ കൈതവളപ്പിൽ, പാപ്പച്ചൻ കൈതാരത്ത്, പി സി പ്രദീപ്, എം എഫ് ഷാജു എന്നിവർ പ്രസംഗിച്ചു,

പഞ്ചായത്ത്‌ മെമ്പർ ജൂലി ജോയ് സ്വാഗതവും, യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം സെക്രട്ടറി അഖിൽ മുഗൾകുടം നന്ദിയും പറഞ്ഞു.