ഇരിങ്ങാലക്കുട : പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ഗവ കെ കെ ടി എം കോളെജിൽ ഭൂമിത്രസേന ക്ലബ്ബ്, ഐ ക്യു എ സി, സുവോളജി വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ “പ്ലാസ്റ്റിക്കിന്റെ പുനരുപയോഗ സാദ്ധ്യതകൾ” എന്ന വിഷയത്തെ ആസ്പദമാക്കി ശില്പശാല സംഘടിപ്പിച്ചു.
പ്രസ്തുത പരിപാടിയിൽ സുവോളജി വകുപ്പു മേധാവി പ്രൊഫ ഡോ ഇ എം ഷാജി അദ്ധ്യക്ഷത വഹിച്ചു.
മുഖ്യ പ്രഭാഷകയും കൊരട്ടി
എം എ എം ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപികയുമായ റൂത്ത് മരിയ പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രധാന പ്രഭാഷണത്തിൽ അവർ പ്ലാസ്റ്റിക്മാലിന്യങ്ങൾ ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളും, പുനരുപയോഗത്തിലൂടെ അവ പരിഹരിക്കാനാവുന്ന മാർഗ്ഗങ്ങളും വിശദീകരിച്ചു.
ഭൂമിത്രസേന ക്ലബ്ബിന്റെ കോർഡിനേറ്റർ കെ സി സൗമ്യ സ്വാഗതം പറഞ്ഞു.
സുവോളജി അധ്യാപകരായ എൻ കെ പ്രസാദ് ആശംസാപ്രസംഗവും ഡോ സീമ മേനോൻ നന്ദി പ്രകാശനവും നടത്തി.
വിവിധ വിഭാഗങ്ങളിൽ നിന്നായി നിരവധി വിദ്യാർത്ഥികളും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.
ശില്പശാല, പ്ലാസ്റ്റിക്കിന്റെ പുനരുപയോഗ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനു കാരണമായി എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു.
Leave a Reply