ഇരിങ്ങാലക്കുട : സ്വച്ഛ് സർവേക്ഷൻ, മാലിന്യമുക്ത നവകേരളം, ക്ലീൻ ടോയ്‌ലറ്റ് ക്യാമ്പയിൻ എന്നിവയുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയിലെ പബ്ലിക് ടോയ്‌ലറ്റുകളുടെ കെയർ ടേക്കർമാരെ അനുമോദിച്ചു.
നഗരസഭയിലെ പ്രധാന ടോയ്ലറ്റുകളായ മാർക്കറ്റ്, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലെ കെയർ ടേക്കർമാരായ മുജീബ്, ജോഷി എന്നിവരെയാണ് ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് പൊന്നാടയണിയിച്ച് ഫലകം നൽകി അനുമോദിച്ചത്.
കൂടാതെ 23-ാം വാർഡിലെ വ്യാപാരസ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ച അജൈവമാലിന്യത്തിന്റെ കൂടെ ലഭിച്ച സ്വർണ്ണക്കമ്മൽ സ്ഥാപനത്തിലെ ജീവനക്കാരിക്ക് തിരിച്ചു നൽകി മാതൃകയായ ഹരിതകർമ സേനാംഗം അനിത സുനിലിനെയും ചടങ്ങിൽ ആദരിച്ചു.
Leave a Reply