ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിലെ സാമൂഹ്യ സേവന സംഘടനയായ തവനിഷ് ക്രൈസ്റ്റ് കോളെജിലെ ക്ലീനിങ് സ്റ്റാഫ്, സെക്യൂരിറ്റി ജീവനക്കാർ എന്നിവർക്ക് ക്രിസ്മസ് ആഘോഷത്തിനോടനുബന്ധിച്ചു സമ്മാനങ്ങൾ വിതരണം ചെയ്തു.
പ്രിൻസിപ്പൽ റവ ഫാ ജോളി ആൻഡ്രൂസ്, ഡീൻ ഡോ സുധീർ സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു.
എല്ലാവരെയും തുല്യരായ് കണ്ട് ക്രിസ്തുമസിന്റെ ഉദാത്തമായ സന്ദേശം ഉൾകൊണ്ടത് അഭിനന്ദനാർഹമാണെന്ന് ഡീൻ ഡോ സുധീർ സെബാസ്റ്റ്യൻ പറഞ്ഞു.
സ്റ്റാഫ് കോർഡിനേറ്റർമാരായ അസി പ്രൊഫ മുവിഷ് മുരളി, അസി പ്രൊഫ റീജ ജോൺ,അസി പ്രൊഫ സോളമൻ ജോസ്, സെക്രട്ടറി സജിൽ, വൈസ് പ്രസിഡന്റ് മീര, ജിനോ എഡ്വിൻ എന്നിവർ നേതൃത്വം നൽകി.
Leave a Reply