ഇരിങ്ങാലക്കുട : നന്തിക്കരയില്‍ തുണിക്കടയുടെ മറവില്‍ കഞ്ചാവും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും വിൽപ്പന നടത്തിയ നന്തിക്കര തൈവളപ്പിൽ മഹേഷ് (മാക്കുട്ടി-44) പൊലീസ് പിടിയിൽ.
റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ജില്ലയിൽ നിരോധിത ലഹരി വസ്തുക്കൾ, അനധികൃത മദ്യം എന്നിവയുടെ നിർമ്മാണം, സംഭരണം, വിപണനം എന്നിവ തടയുന്നതിനായി “ജനകീയം ഡി ഹണ്ടി”ന്റെ ഭാഗമായി നടത്തിവരുന്ന പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
പ്രതിയുടെ വീട്ടിലും തുണിക്കടയിലും നടത്തിയ പരിശോധനയില്‍ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവും നിരോധിത പുകയില ഉൽപ്പന്നങ്ങളും കണ്ടെടുത്തു.
വിദ്യാര്‍ഥികള്‍ക്കുള്‍പ്പെടെ ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഒരു മാസമായി ഇയാളെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു.
നന്തിക്കര പെട്രോള്‍ പമ്പിന് സമീപം ബൈക്കിലെത്തി കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെയാണ് ചാലക്കുടി ഡി.വൈ.എസ്.പി. സുമേഷിൻ്റെ നേതൃത്വത്തിലുള്ള സംഘം മഹേഷിനെ അറസ്റ്റ് ചെയ്തത്.
കഞ്ചാവ് പിടികൂടിയ സംഘത്തിൽ പുതുക്കാട് സർക്കിൾ ഇൻസ്പെക്ടർ സജീഷ് കുമാർ, സിവിൽ പൊലീസ് ഓഫീസർ നിധീഷ്, ഷിനോജ് ഡാൻസാഫ്-ക്രൈം സ്ക്വാഡ് അംഗങ്ങളായ സബ്ബ് ഇൻസ്പെക്ടർമാരായ വി.ജി. സ്റ്റീഫൻ, റോയ് പൗലോസ്, പി.എം. മൂസ, എഎസ്ഐ വി.യു. സിൽജോ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എ.യു. റെജി, ഷിജോ തോമസ്, എന്നിവരും ഉണ്ടായിരുന്നു.
Leave a Reply