ഇരിങ്ങാലക്കുട : തരണനെല്ലൂര്‍ ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളെജില്‍ നടന്ന ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് കോളെജ് രക്ഷാധികാരി വാസുദേവന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു.
മാനേജര്‍ ജാതവേദന്‍ നമ്പൂതിരിപ്പാട് അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പല്‍ ഡോ. പി. പോള്‍ ജോസ്, സെന്റ് തോമസ് കോളെജ് പ്രിന്‍സിപ്പല്‍ റവ. ഡോ. മാര്‍ട്ടിന്‍ കൊളാമ്പ്രത്ത്, തായ്‌ലന്റിലെ കോണ്‍കാന്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍മാരായ ഡോ. ബോദി പുട്ട്‌സിയനന്റ്, ഡോ. സഖ്ചായ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
രണ്ടു ദിവസങ്ങളിലായി നടത്തിയ കോണ്‍ഫറന്‍സില്‍ മലാവി, താന്‍സാനിയ, സാംബിയ, ഘാന, തായ്‌ലന്റ് മുതലായ രാജ്യങ്ങളില്‍ നിന്നുള്ള പ്രബന്ധങ്ങള്‍ കൂടാതെ കേരളത്തില്‍ നിന്നും, ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
Leave a Reply