ഇരിങ്ങാലക്കുട : 60 വർഷമായി ഇരിങ്ങാലക്കുടയിൽ പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിന് മന്ത്രി ഡോ. ആർ. ബിന്ദു കമ്പ്യൂട്ടറുകൾ വിതരണം ചെയ്തു.
നിയോജകമണ്ഡലം സ്പെഷ്യൽ ഡെവലപ്പ്മെൻ്റ് ഫണ്ടിൽ നിന്നും 2 ലക്ഷം രൂപ വിനോയോഗിച്ചാണ് കമ്പ്യൂട്ടറുകൾ വിതരണം ചെയ്തത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. എസ്. പ്രിൻസ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ അബ്‌ദുറഹിമാൻ വീട്ടിപ്പറമ്പിൽ, കൗൺസിലർ സിജു യോഹന്നാൻ, സൂപ്രണ്ട് ഷബാന ഷാഫി തുടങ്ങിയവർ പ്രസംഗിച്ചു.
Leave a Reply