ഇരിങ്ങാലക്കുട : കോനിക്കൽ രാമനാരാണ കുറുപ്പ് സ്മാരക ട്രസ്റ്റ് പുരസ്‌കാരം യുവ സോപാന സംഗീതം ഇടയ്ക്ക കലാകാരൻ സലീഷ് നനദുർഗ്ഗയ്ക്ക്.
കോനിക്കൽ പള്ളം ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി മെയ് 11ന് നടക്കുന്ന സംസ്കാരിക സമ്മേളനത്തിൽ പുരസ്‌കാരം സമർപ്പിക്കും.
25000 രൂപയും ഫലകവുമാണ് പുരസ്കാരം.
ഇരിങ്ങാലക്കുട സ്വദേശികളായ സദാനന്ദൻ – ലീല ദമ്പതികളുടെ മകനാണ് സലീഷ് നനദുർഗ്ഗ.
കേരളത്തിനത്തും പുറത്തുമായി നിരവധി ക്ഷേത്രങ്ങളിലെ ഒട്ടേറെ വേദികളിൽ സലീഷ് നനദുർഗ്ഗയുടെ സോപാന സംഗീതം അരങ്ങേറിയിട്ടുണ്ട്.
Leave a Reply