ഇരിങ്ങാലക്കുട : കൊടുങ്ങല്ലൂർ – തൃശ്ശൂർ സംസ്ഥാന പാത നിർമാണത്തിന്റെ മെല്ലെ പോക്ക്, അപകടങ്ങൾ തുടർക്കഥയാകുന്ന കോണത്തുകുന്ന് സെന്ററിലെ റോഡ് നിർമ്മാണത്തിലെ അപാകത എന്നിവക്കെതിരെ യൂത്ത് കോൺഗ്രസ്സ് വെള്ളാങ്ങല്ലൂർ മണ്ഡലം കമ്മറ്റി പ്രതിഷേധയോഗം സംഘടിപ്പിച്ചു.
കൊടുങ്ങല്ലൂർ എംഎൽഎ വിഷയത്തിൽ കാര്യക്ഷമതയോടെ ഇടപെടുന്നില്ലെന്ന് യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി.
റോഡ് നിർമ്മാണത്തിലെ അപാകതകൾ പരിഹരിച്ച് നിർമ്മാണം ഉടൻ പൂർത്തികരിക്കണം എന്ന് യോഗം ആവശ്യപ്പെട്ടു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മഹേഷ് ആലിങ്ങൽ അധ്യക്ഷത വഹിച്ചു.
യോഗം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മുസമ്മിൽ ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് നേതാക്കളായ ജോബി, പ്രശോഭ് അശോകൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ അനസ്, അസീസ്, റിയാസ് തുടങ്ങിയവർ പ്രസംഗിച്ചു.
Leave a Reply