ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസം മാള വലിയപറമ്പിൽ ചക്കാട്ടിൽ തോമസി(55)നെ അടിച്ചു കൊന്ന കേസ്സിലെ പ്രതി വടാശ്ശേരി പ്രമോദി(35)നെ കോടതി റിമാൻഡ് ചെയ്തു.
തിങ്കളാഴ്ച രാത്രി രക്ഷപ്പെടുവാൻ ശ്രമിച്ച പ്രതിയെ വലിയപറമ്പ് ജംഗ്ഷനിൽ നിന്നുമാണ് മാള പൊലീസ് പിടികൂടിയത്.
തുടർന്ന് ചൊവ്വാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്യുകയായിരുന്നു.
Leave a Reply