ഇരിങ്ങാലക്കുട : കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ അധികാരത്തിലെത്തിക്കാൻ മുഖ്യപങ്കു വഹിച്ച ഒന്നാണ് ഐതിഹാസികമായ കർഷക പോരാട്ടങ്ങളെന്ന് സിപിഐ ദേശീയ കൗൺസിൽ അംഗവും റവന്യൂ മന്ത്രിയുമായ കെ. രാജൻ പറഞ്ഞു.
നടവരമ്പ് കർഷക സമര സ്മരണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നടവരമ്പത്ത് നടന്നത് ജന്മിത്വവാഴ്ചയ്ക്കെതിരെ കർഷകരെ അണിനിരത്തിയ അവിസ്മരണീയമായ സമരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കിസാൻ സഭ സംസ്ഥാന പ്രസിഡൻ്റ് കെ.വി. വസന്തകുമാർ അധ്യക്ഷത വഹിച്ചു.
സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, സമര സേനാനികളായ കോച്ചേരി ജോസ്, മഠത്തിൽ കുട്ടപ്പൻ, പി.സി. ചാത്തൻ എന്നിവരെ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം വി.എസ്. പ്രിൻസ് ആദരിച്ചു.
ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ്, ജില്ലാ കൗൺസിൽ അംഗം അനിത രാധാകൃഷ്ണൻ, ബി.കെ.എം.യു. മണ്ഡലം സെക്രട്ടറി കെ.വി. രാമകൃഷ്ണൻ, കിസാൻ സഭ മണ്ഡലം പ്രസിഡൻ്റ് ഒ.എസ്. വേലായുധൻ, സിപിഐ വേളൂക്കര ലോക്കൽ സെക്രട്ടറി വി.എസ്. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
സംഘാടക സമിതി കൺവീനർ ടി.കെ. സുധീഷ് സ്വാഗതവും, സിപിഐ മണ്ഡലം കമ്മിറ്റി അംഗം കെ.കെ. ശിവൻ നന്ദിയും പറഞ്ഞു.
Leave a Reply