ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴക നിയമനം ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡിന് തന്നെ നടത്താമെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.
കൂടൽമാണിക്യത്തിലെ കഴകം തസ്തിക പാരമ്പര്യ അവകാശം മാത്രമായി കരുതാനാകില്ലെന്നും 2003ലെ എംപ്ലോയീസ് റെഗുലേഷൻ പ്രകാരം ക്ഷേത്രത്തിൽ രണ്ടു കഴകം തസ്തികകൾ ഉണ്ടെന്നും സർക്കാർ കോടതിയെ ബോധിപ്പിച്ചു.
റവന്യൂ ദേവസ്വം വകുപ്പ് ജോയിൻ്റ് സെക്രട്ടറി എം.എസ്. ശ്രീകലയാണ് സത്യവാങ്മൂലം നൽകിയത്.
പാരമ്പര്യ കഴകക്കാരൻ ടി.വി. ഹരികൃഷ്ണൻ ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് വഴി നടത്തിയ നിയമനം ചോദ്യം ചെയ്തു നൽകിയ ഹർജിയിലാണ് ഹൈക്കോടതി നിർദ്ദേശപ്രകാരം സർക്കാർ മറുപടി സത്യവാങ്മൂലം ഹാജരാക്കിയത്.
പാരമ്പര്യ അവകാശികളായ മൂന്ന് കുടുംബങ്ങളിൽ നിന്ന് രണ്ടു കുടുംബങ്ങൾ ഒഴിവായതിനെ തുടർന്ന് 1984 മുതൽ 10 മാസത്തേക്ക് പുറത്തുനിന്നുള്ളവരെ നിയമിച്ചു തുടങ്ങിയിരുന്നെങ്കിലും ആദ്യമായാണ് ഇത്തരത്തിൽ നിയമനത്തെ ചോദ്യം ചെയ്തുകൊണ്ട് പാരമ്പര്യം കഴക കുടുംബം കോടതിയെ സമീപിക്കുന്നത്.
Leave a Reply