ഇരിങ്ങാലക്കുട : ചാലക്കുടി – ഇരിങ്ങാലക്കുട സംസ്ഥാന പാതയില്‍ കല്ലേറ്റുംകര എസ്റ്റേറ്റിനു സമീപം പൊതുമരാമത്തു വകുപ്പ് വൈദ്യുതിക്കാലുകള്‍ മാറ്റി സ്ഥാപിക്കാതെ കാനയ്ക്കുള്ളില്‍ തന്നെ നിലനിര്‍ത്തി കോണ്‍ക്രീറ്റിടുന്നതായി ആക്ഷേപം.
ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിച്ചിരിക്കുന്ന കാനയുടെ ഒത്ത നടുവിലായാണ് വൈദ്യുതിക്കാലുകള്‍ നില്‍ക്കുന്നത്.
മഴ പെയ്താല്‍ വെള്ളത്തിന്‍റെ ഒഴുക്കിന് ഇത് തടസ്സമാകും എന്ന കാര്യത്തിൽ സംശയമില്ല. നാല് വൈദ്യുതി കാലുകളാണ് കാനയില്‍ ഇതുപോലെ മാറ്റി സ്ഥാപിക്കാതെ നിലനിർത്തിയിരിക്കുന്നത്.
അതേസമയം വൈദ്യുതി കാലുകള്‍ മൂന്നെണ്ണം നീക്കി സ്ഥാപിച്ചതായും ശേഷിക്കുന്ന നാലെണ്ണം മാറ്റുന്നതിനായി കെ.എസ്.ഇ.ബി. അധികൃതര്‍ക്ക് കത്തു നല്‍കിയിട്ടുണ്ടെന്നും പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
Leave a Reply