ഇരിങ്ങാലക്കുട : കാട്ടൂര്‍ പൊഞ്ഞനം പൈങ്കിണിക്കാവ് ക്ഷേത്രത്തില്‍ തീപിടുത്തം. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ നടന്ന തീപ്പിടുത്തത്തില്‍ വര്‍ഷങ്ങളുടെ പഴക്കമുള്ള വലിയമ്പലത്തിന്റെ മേല്‍ക്കൂര കത്തി നശിച്ചു.
തരണനെല്ലൂര്‍ തെക്കിനിയേടത്ത് മനയുടെ ഉടമസ്ഥതയിലാണ് ക്ഷേത്രം പ്രവര്‍ത്തിക്കുന്നത്.
വൈകീട്ടുള്ള പൂജകള്‍ കഴിഞ്ഞ് നട അടച്ച് അടുത്ത് തന്നെയുള്ള വീട്ടിലേക്ക് മനയുടെ ചുമതലയുള്ള പത്മനാഭന് നമ്പൂതിരി മടങ്ങിയ ശേഷമായിരുന്നു സംഭവം.
ചുറ്റമ്പലത്തിന്റെ പടിഞ്ഞാറു ഭാഗത്തെ മേല്‍ക്കൂരയാണ് പൂര്‍ണമായും കത്തിയത്.
വിവരമറിയച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ ഇരിങ്ങാലക്കുട അഗ്നിശമനസേന വിഭാഗം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസര്‍ കെ.സി. സജീവന്റെ നേതൃത്വത്തില്‍ ഒരു മണിക്കൂറിനുള്ളില്‍ തീയണച്ചു.
ഇവിടെയുണ്ടായിരുന്ന ജനറേറ്ററും ആംപ്ലിഫയറും കത്തി നശിച്ചിട്ടുണ്ട്.
ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകടകാരണമെന്ന് സൂചന.
തേക്കും വീട്ടിയും ഉള്‍പ്പെടെയുള്ള മരങ്ങള്‍ കൊണ്ടുള്ള പ്രാചീനമായ നിര്‍മ്മിതിയാണെന്നും നഷ്ടം വിലയിരുത്താന്‍ കഴിയില്ലെന്നും ക്ഷേത്രം അധികൃതര്‍ സൂചിപ്പിച്ചു.
Leave a Reply