ഇരിങ്ങാലക്കുട : കല്‍പ്പറമ്പില്‍ ട്രാന്‍സ്‌ഫോര്‍മറിനു തീപിടിച്ചു. കല്‍പ്പറമ്പ് സെന്ററിലെ ട്രാന്‍സ്‌ഫോര്‍മറിനാണ് തീപിടിച്ചത്.
ഇന്നലെ രാത്രി 8.30ഓടെയാണ് സംഭവം. തീ ഉയരുന്നതു കണ്ട സമീപവാസികള്‍ കെ.എസ്.ഇ.ബി. അധികൃതരെ വിവരമറിയിച്ചു. സംഭവമറിഞ്ഞ് ഇരിങ്ങാലക്കുടയില്‍ നിന്നും അഗ്നിശമനസേനാംഗങ്ങൾ എത്തി തീ അണച്ചു.
നാട്ടുകാരും സമീപത്തെ വീടുകളില്‍ നിന്നും മറ്റും വെള്ളം കൊണ്ടുവന്ന് തീ അണക്കാന്‍ സഹായിച്ചു.
തീ പടര്‍ന്നയുടനെ വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടിരുന്നു.
Leave a Reply