ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിൻ്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ഓൾ കേരള ഇന്റർ കോളേജിയേറ്റ് സ്റ്റാഫ് ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു. ഇരുപതു ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ കാലടി ശ്രീശങ്കര കോളെജ് കിരീടം നേടി.
ക്രൈസ്റ്റ് കോളെജ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.
കോളെജ് മാനേജർ ഫാ ജോയ് പീണിക്കപ്പറമ്പിൽ, പ്രിൻസിപ്പൽ ഫാ ഡോ ജോളി ആൻഡ്രൂസ്, ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹി ഇഗ്നി മാത്യു, ഡോ സോണി ജോൺ, പ്രൊഫ മേരി പത്രോസ് എന്നിവർ ചേർന്ന് സമ്മാനദാനം നിർവഹിച്ചു.
Leave a Reply