ഇരിങ്ങാലക്കുട : സർക്കാർ സേവനത്തിലെ ഔദ്യോഗിക ജീവിതത്തിനു ശേഷം എൽ.എൽ.ബി. പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ കാട്ടൂരിന്റെ അഭിമാനമായ സി.എൻ. ഷിനിലിനെ കോൺഗ്രസ്സ് പ്രവർത്തകർ ആദരിച്ചു.
കോൺഗ്രസ്സ് ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ എ.എസ്. ഹൈദ്രോസ്, ബെറ്റി ജോസ്, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി അംബുജ രാജൻ, ബ്ലോക്ക് ജനറൽ സെക്രട്ടറി സി.എൽ. ജോയ്, മണ്ഡലം വൈസ് പ്രസിഡന്റ് ജലീൽ കരിപ്പാക്കുളം, മണ്ഡലം സെക്രട്ടറിമാരായ ലോയ്ഡ് ചാലിശ്ശേരി, ചന്ദ്രൻ പെരുമ്പുള്ളി, വി.എം. ജോൺ, മുൻ യൂത്ത് കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡന്റ് റംഷാദ് കുഴിക്കണ്ടത്തിൽ എന്നിവർ പങ്കെടുത്തു.
Leave a Reply