ഇരിങ്ങാലക്കുട : പടിയൂർ പഞ്ചായത്തിനെയും എടത്തിരുത്തി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ഉപ്പുംതുരുത്തിയിൽ പാലം നിർമിക്കണമെന്ന് കേരള കോൺഗ്രസ് പടിയൂർ നോർത്ത് മേഖല കൺവെൻഷൻ ആവശ്യപ്പെട്ടു.
യു ഡി എഫ് സർക്കാരിന്റെ കാലത്ത് പ്രാരംഭ നടപടികൾ ആരംഭിച്ചെങ്കിലും തുടർ നടപടികൾ ഉണ്ടായിരുന്നില്ല.
നേരത്തെ ഇവിടെ പഞ്ചായത്ത് വക കടത്ത് ഉണ്ടായിരുന്നെങ്കിലും അത് നിലച്ചതോടെ ഇവിടുത്തുകാരുടെ യാത്ര ദുരിതമായിരിക്കുകയാണ്. പാലം നിർമാണവുമായി ബന്ധപ്പെട്ട് സമര പരിപാടികൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
യോഗം ഡെപ്യൂട്ടി ചെയർമാൻ അഡ്വ തോമസ് ഉണ്ണിയാടൻ ഉദ്‌ഘാടനം ചെയ്തു.
ഷമീർ മങ്കാട്ടിൽ ഉപ്പുംതുരുത്തി അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി മിനി മോഹൻദാസ്, നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരൻ, ജില്ലാ സെക്രട്ടറി സേതുമാധവൻ, മണ്ഡലം പ്രസിഡന്റ് ഫിലിപ്പ് ഓളാട്ടുപുറം, ഷക്കീർ ഉപ്പുംതുരുത്തി, ആന്റോ ഐനിക്കൽ എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി അഷ്‌ക്കർ മുഹമ്മദ് (പ്രസിഡന്റ്), നിഷാൽ (വൈസ് പ്രസിഡന്റ്) സൈമ മങ്കാട്ടിൽ (സെക്രട്ടറി), സീനത്ത് ഷമീർ, മഞ്ജു അനിൽ (ജോയിൻ്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
Leave a Reply