ഇരിങ്ങാലക്കുട : സേവാഭാരതി, റീജിയണൽ കാൻസർ സെന്റർ തിരുവനന്തപുരം, ട്രിനിറ്റി ട്രാവൽസ് മുംബൈ, കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബ്ബ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ കാൻസർ നിർണയ ക്യാമ്പ് ശനിയാഴ്ച (ഒക്ടോബർ 11) രാവിലെ 9.30 മുതൽ ഇരിങ്ങാലക്കുട സേവാഭാരതി ഓഫീസിൽ വച്ച് സംഘടിപ്പിക്കും.
ഇരിങ്ങാലക്കുട നഗരസഭയെ കാൻസർ വിമുക്തമാക്കുക എന്ന മഹത്തായ ലക്ഷ്യവുമായി സംഘടിപ്പിക്കുന്ന ക്യാമ്പിൽ തിരുവനന്തപുരം ആർസിസിയിലെ വിദഗ്ധ ഡോക്ടർമാരും വിദഗ്ധസംഘവുമാണ് കാൻസർ നിർണയം നടത്തുന്നത്.
സേവാഭാരതി പ്രസിഡൻ്റ് നളിൻ ബാബു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കൊമ്പൊടിഞ്ഞാമക്കൽ ലയൺസ് ക്ലബ് കോർഡിനേറ്റർ ജോൺസൺ കോലാങ്കണ്ണി ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കും.












Leave a Reply