ഇരിങ്ങാലക്കുട : റെയിൽവേ സ്റ്റേഷനോടുള്ള അവഗണനയ്ക്കെതിരെ റെയിൽവേ സ്റ്റേഷൻ വികസന സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന സമരപരമ്പര 5-ാം നാൾ പിന്നിടുന്നു.
സമരപരമ്പരയുടെ അഞ്ചാം ദിനത്തിലും സമരാഗ്നി ജ്വലനവും റാലിയും സംഘടിപ്പിച്ചു.
കല്ലേറ്റുംകര പള്ളിനടയിൽ നടന്ന സമര പരിപാടികൾ സോമൻ ചിറ്റേത്ത് ഉദ്ഘാടനം ചെയ്തു.
വർഗ്ഗീസ് പന്തല്ലൂക്കാരൻ അധ്യക്ഷത വഹിച്ചു.
മാർട്ടിൻ പി. പോൾ, കെ.പി. കുര്യൻ, സോമൻ ശാരദാലയം, ഉണ്ണികൃഷ്ണൻ പുതുവീട്ടിൽ, ആന്റോ പുന്നേലിപറമ്പിൽ, കെ.കെ. റോബി, പി.എൽ. ജോസ്, ബിജു കൊടിയൻ, കെ.വി. സുരേഷ്, ഡേവിസ് ഇടപ്പിള്ളി, ശശി ശാരദാലയം, ബിജു നേരെപറമ്പിൽ, പി.ഡി. ജിജോ തുടങ്ങിയവർ പങ്കെടുത്തു.
Leave a Reply