ഇരിങ്ങാലക്കുട : നഗരസഭ 35-ാം വാർഡിലെ സുഗന്ധി അംഗൻവാടിയിൽ നിന്നും സ്കൂൾ പ്രവേശനത്തിലേക്കു കടക്കുന്ന കുരുന്നുകൾക്ക് യാത്രയയപ്പ് നൽകി.
നടൻ ഇന്നസെന്റിന്റെ ചെറുമകൻ ഇന്നസെന്റ് സോണറ്റ് ഉദ്ഘാടനം നിർവ്വഹിച്ചു.
വാർഡ് കൗൺസിലർ സി.സി. ഷിബിൻ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ഇന്നസെന്റ് സോണറ്റ് കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റും പഠനോപകരണങ്ങളും വിതരണം ചെയ്തു.
വാർഡിലെ വയോജന ക്ലബ്ബ് അംഗങ്ങൾ ഇന്നസെന്റിനോടുള്ള ആദര സൂചകമായി ഇന്നസന്റിന്റെ ഫോട്ടോ ചെറുമകന് സമ്മാനിച്ചു.
മുൻ കൗൺസിലർ വത്സല ശശി, കുടുംബശ്രീ സി.ഡി.എസ്. മെമ്പർ സുനിത പ്രദീപ്, ആശാവർക്കർ ഷിജി അനിലൻ എന്നിവർ ആശംസകൾ നേർന്നു.
എ.എല്‍.എം.സി. അംഗങ്ങളായ ബേബി മണപ്പെട്ടി, ഉണ്ണികൃഷ്ണൻ പുത്തൂരാൻ, രാജൻ തോപ്പിൽ, സുമതി വിജയൻ, ലിജി, പ്രകാശിനി വിരിപ്പേരി, ഗിരിജ, ഷീജ, പ്രീതി ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
അംഗൻവാടി അധ്യാപിക ശോഭന സ്വാഗതവും, രവി കിഴക്കൂടൻ നന്ദിയും പറഞ്ഞു.
Leave a Reply