ഇരിങ്ങാലക്കുട : ഒമ്പത് വർഷമായി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആളൂർ പൊലീസ് സ്റ്റേഷന് സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതിന് 19 സെന്റ് ഭൂമിയുടെ അനുമതിപത്രം പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി ഡോ. ആർ. ബിന്ദു ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന് കൈമാറി.
ആളൂർ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 15 സെന്റ് ഭൂമിയും, പൊലീസ് സ്റ്റേഷൻ നിർമ്മാണ ജനകീയ സമിതി സ്വകാര്യ വ്യക്തിയിൽ നിന്നും വാങ്ങി പഞ്ചായത്തിന് നൽകിയ 4 സെന്റ് ഭൂമിയുംഉൾപ്പെടെ ആകെ 19 സെന്റ് ഭൂമിയുടെ അനുമതിപത്രമാണ് ചടങ്ങിൽ കൈമാറിയത്.
പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ. ജോജോ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം പി.കെ. ഡേവിസ് മുഖ്യാതിഥിയായി.
തൃശൂർ റൂറൽ അഡിഷണൽ എസ്പി ടി.എസ്. സിനോജ്, സെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി പി.ആർ. ബിജോയ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ്, ജനകീയ സമിതി വർക്കിംഗ് കൺവീനർ ഡേവിസ് തുളുവത്ത്, കെ.ഡി. ജോയ് മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ജോസ് മാഞ്ഞൂരാൻ, ബിന്ദു ഷാജു, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ദിപിൻ പാപ്പച്ചൻ, ഷൈനി തിലകൻ, അഡ്വ. എം.എസ്. വിനയൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സന്ധ്യ നൈസൻ, ജുമൈല സഗീർ, പഞ്ചായത്ത് സെക്രട്ടറി കെ.എൻ. സുനിൽ തുടങ്ങിയവർ പങ്കെടുത്തു.












Leave a Reply