ഇരിങ്ങാലക്കുട : അവിട്ടത്തൂര്‍ ഹോളിഫാമിലി എല്‍.പി. സ്‌കൂളിന്റെ ശതാബ്ദി ആഘോഷ സമാപനം ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു.
ഹോളി ഫാമിലി കോണ്‍ഗ്രിഗേഷന്‍ പാവനാത്മ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഡോ. ട്രീസ ജോസഫ് അധ്യക്ഷത വഹിച്ചു.
സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ മുഖ്യാതിഥിയായിരുന്നു.
വെള്ളാങ്ങല്ലൂര്‍ ബി.പി.സി. ഗോഡ് വിന്‍ റോഡ്രിഗസ് വിരമിക്കുന്ന അധ്യാപിക വിജി വി. ചെര്‍പ്പണത്തിന്‍റെ ഫോട്ടോ അനാച്ഛാദനം ചെയ്തു.
പ്രധാനധ്യാപിക സിസ്റ്റര്‍ ജെസ്സീന, സ്റ്റാഫ് സെക്രട്ടറി ദെറ്റ്‌സി ജോസഫ്, ഫാ. ഡേവിസ് അമ്പൂക്കന്‍, ഇടവക വികാരി ഫാ. റെനില്‍ കാരാത്ര, പഞ്ചായത്തംഗങ്ങളായ ബിബിന്‍ തുടിയത്ത്, ലീന ഉണ്ണികൃഷ്ണന്‍, സി.ആര്‍. ശ്യാംരാജ്, ജനറല്‍ കണ്‍വീനര്‍ ജോളി ജോസഫ് ഇടപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.
സമാപനസമ്മേളനം മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു.
പാവനാത്മ പ്രൊവിന്‍സ് കൗണ്‍സിലര്‍ സിസ്റ്റര്‍ ഡെല്‍സി പൊറുത്തൂര്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ വൈസ് പ്രസിഡന്‍റ് ലത ചന്ദ്രന്‍ ശതാബ്ദിയുടെ ഓര്‍മയ്ക്കായി തയാറാക്കിയ മാഗസിന്‍ ”ദീപ്തം” പ്രകാശനം ചെയ്തു.
ശതാബ്ദി ആഘോഷകമ്മിറ്റി ചെയര്‍മാന്‍ മുരിയാട് പഞ്ചായത്ത് പ്രസിഡന്‍റ് ജോസ് ജെ. ചിറ്റിലപ്പിള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Leave a Reply