ഇരിങ്ങാലക്കുട : പട്ടികജാതി ക്ഷേമ സമിതി ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അംബേദ്കർ ജയന്തിയോടനുബന്ധിച്ച് ഏരിയാതല സെമിനാറും പഠനക്ലാസും സംഘടിപ്പിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം കെ.എ. വിശ്വംഭരൻ മാസ്റ്റർ “മാർക്സിസവും അംബേദ്കറിസവും” എന്ന വിഷയത്തെ കുറിച്ചുള്ള സെമിനാർ ഉദ്ഘാടനം ചെയ്തു.
”പട്ടികജാതി ഉപവർഗ്ഗീകരണവും : സുപ്രീംകോടതി വിധിയും പ്രത്യാഘാതങ്ങളും പി.കെ.എസ്. നിലപാടും” എന്ന വിഷയത്തിൽ ജില്ലാ കമ്മിറ്റി അംഗം പി.കെ. മോഹനൻ മാസ്റ്റർ ക്ലാസ്സ് നയിച്ചു.
ഏരിയ സെക്രട്ടറി സി.ഡി. സിജിത്ത്, ഏരിയ പ്രസിഡന്റ് എ.വി. ഷൈൻ, പി.കെ. മനുമോഹൻ, വത്സല ബാബു, കെ.ജി. മോഹനൻ മാസ്റ്റർ, കെ.വി. മദനൻ, ടി.വി. ലത എന്നിവർ പ്രസംഗിച്ചു.
Leave a Reply