കർഷക ദിനാചരണവും ആദരണവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കർഷക ദിനത്തോടനുബന്ധിച്ച് കർഷക കോൺഗ്രസ് പടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക ദിനാചരണവും കർഷകരെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു.

കർഷക കോൺഗ്രസ് പടിയൂർ മണ്ഡലം പ്രസിഡൻ്റ് എ.യു. വേണുഗോപാൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ഇരിങ്ങാലക്കുട നിയോജക മണ്ഡലം പ്രസിഡൻ്റ് പ്രവീൺസ് ഞാറ്റുവെട്ടി യോഗം ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് എ.ഐ. സിദ്ധാർത്ഥൻ മുഖ്യാതിഥിയായി.

കൃഷി മേഖലയിൽ വിവിധ വിഭാഗങ്ങളിൽ മികച്ച നേട്ടം കൈവരിച്ച 10 പ്രമുഖ കർഷകരെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. കൂടാതെ ഇരിങ്ങാലക്കുട നഗരസഭ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട പ്രവീൺസ് ഞാറ്റുവെട്ടിയെ കർഷക കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാടയിച്ച് ആദരിച്ചു.

കാട്ടൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ.കെ. ഷൗക്കത്തലി, മണ്ഡലം വൈസ് പ്രസിഡൻ്റ് ഒ.എൻ. ഹരിദാസ്, പോത്താനി കിഴക്കുംപാടം സെക്രട്ടറി ജിജി പൈലൻ, കോതറ ലിഫ്റ്റ് ഇറിഗേഷൻ പ്രസിഡൻ്റ് എ.ഡി. റാഫേൽ, കർഷക കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻ്റ് വി.വി. പ്രകാശൻ, വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് നസീമ കബീർ തുടങ്ങിയവർ പ്രസംഗിച്ചു.

മാധ്യമ പ്രവർത്തകർക്ക് നേരെ നടന്ന യൂത്ത് കോൺഗ്രസ് കൈയേറ്റം ; മുഖ്യമന്ത്രിക്കും എംഎൽഎയ്ക്കും റൂറൽ എസ്പിക്കും പരാതി നൽകി

ഇരിങ്ങാലക്കുട : പ്രസ് ക്ലബ്ബിലെ മാധ്യമ പ്രവർത്തകർക്ക് നേരെ നഗരസഭ ഓഫീസ് അങ്കണത്തിൽ നടന്ന യൂത്ത് കോൺഗ്രസ് കൈയേറ്റത്തിനെതിരെ പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി. ഇതോടൊപ്പം സ്ഥലം എംഎൽഎ അഡ്വ. തോമസ് ഉണ്ണിയാടനും, റൂറൽ എസ്പിക്കും പരാതി നൽകിയിട്ടുണ്ട്.

ഇതിന്മേൽ ഉചിതമായ നടപടി സ്വീകരിക്കണമെന്നും നിർഭയമായ മാധ്യമപ്രവർത്തനത്തിനുള്ള സാഹചര്യം ഒരുക്കണമെന്നും പരാതിയിൽ ആവശ്യപെട്ടിട്ടുണ്ട്. സംഭവ സമയത്ത് പകർത്തിയ ദൃശ്യങ്ങളും ഇതു സംബന്ധിച്ച പത്രറിപ്പോർട്ടുകളുടെ കോപ്പികളും പരാതിക്കൊപ്പം നൽകി.

ഓണക്കിറ്റ് വിതരണം ചെയ്തു

ഇരിങ്ങാലക്കുട : പുല്ലൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ കൺസ്യൂമർ ഫെഡ് “ഓണം സഹകരണ വിപണി” ഓണക്കിറ്റ് വിതരണം ബാങ്കിന്റെ മുൻ പ്രസിഡൻ്റും ജില്ലാ പഞ്ചായത്ത് അംഗവുമായ ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു.

ബാങ്ക് പ്രസിഡൻ്റ് സർഗ്ഗൻ കാക്കനാട്ട് അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ആദ്യ വിൽപ്പന താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.ജി. മോഹനൻ മുൻ ബാങ്ക് പ്രസിഡൻ്റ് ചന്ദ്രൻ കിഴക്കേവളപ്പിലിന് നൽകി നിർവ്വഹിച്ചു.

ഭരണസമിതി അംഗം ഡെന്നി തലോനിക്കര ആശംസകൾ നേർന്നു.

ബാങ്ക് വൈസ് പ്രസിഡൻ്റ് കെ.ആർ. രാജൻ സ്വാഗതവും സെക്രട്ടറി സി.എസ്. സപ്ന നന്ദിയും പറഞ്ഞു.

ഓണക്കിറ്റ് വാങ്ങാൻ വരുന്നവർ റേഷൻ കാർഡ് നിർബന്ധമായും കൊണ്ടുവരേണ്ടതാണ്.

പച്ചക്കറി ഓണച്ചന്ത ആഗസ്റ്റ് 22ന് ആരംഭിക്കും.

പടിയൂരിൽ കർഷക ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കർഷക ദിനത്തോടനുബന്ധിച്ച് പടിയൂർ കൃഷിഭവന്റെയും പടിയൂർ പഞ്ചായത്തിന്റെയും എടതിരിഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെയും പടിയൂർ, എടതിരിഞ്ഞി ക്ഷീരോൽപാദക സംഘങ്ങളുടെയും കാർഷിക വികസന സമിതി അംഗങ്ങളുടെയും സഹകരണത്തോടെ കർഷക ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കണ്ണൻ അധ്യക്ഷത വഹിച്ചു.

തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല ബാബു മുഖ്യാതിഥിയായി.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുമ രാമൻ, പടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ ജോയ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സുധ ദിലീപ്, ഹജീഷ്, ഈശ്വരി ജയൻ, വെള്ളാങ്ങല്ലൂർ ബ്ലോക്ക് മെമ്പർ ജിതിൽ ഗോപി, വാർഡ് മെമ്പർമാരായ ബിനോയ് കോലാന്ത്ര, ദശോബ്, എടതിരിഞ്ഞി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് മുരളീധരൻ, പടിയൂർ ക്ഷീരസംഘം പ്രസിഡന്റ് ഡോ. ടി.കെ. ഉണ്ണികൃഷ്ണൻ, എടതിരിഞ്ഞി ക്ഷീര സംഘം പ്രസിഡന്റ് മോഹൻദാസ്, എച്ച്ഡിപി സമാജം പ്രസിഡന്റ് മനോജ്, എടതിരിഞ്ഞി കോൾ കർഷകസംഘം പ്രസിഡന്റ് രാധാകൃഷ്ണൻ, പോത്താനി കിഴക്കേപ്പാടം നെല്ലുൽപാദക സമൂഹം സെക്രട്ടറി ജിജു പൈലൻ, പൂമംഗലം പടിയൂർ കോൾ കർഷകസംഘം സെക്രട്ടറി മണി, കാർഷിക വികസന സമിതി പ്രതിനിധി രാമകൃഷ്ണൻ, ജില്ലാ കാർഷിക വികസന സമിതി അംഗം ഒ.എസ്. വേലായുധൻ എന്നിവർ ആശംസകൾ നേർന്നു.

പടിയൂർ പഞ്ചായത്ത് മെമ്പർമാർ, കാർഷിക വികസന സമിതി അംഗങ്ങൾ, കർഷകർ, ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

വിവിധ വിഭാഗങ്ങളിലായി 11 മികച്ച കർഷകരെ ആദരിച്ചു.

ആദരിക്കപ്പെട്ട കർഷകർക്ക് എടതിരിഞ്ഞി സർവീസ് സഹകരണ ബാങ്ക് ക്യാഷ് അവാർഡ് സ്പോൺസർ ചെയ്തു.

മികച്ച നെൽ കർഷകനായി കെ.എസ്. സരസൻ കൈപ്പുള്ളിപ്പടി, മികച്ച സമ്മിശ്ര കർഷകനായി ടി.കെ. സുനിൽകുമാർ ടെക് അറക്കൽ, മികച്ച മുതിർന്ന കർഷകനായി രാജഗോപാലൻ പുരയാറ്റ്, മികച്ച കേര കർഷകനായി ജയരാജൻ അണക്കത്തി പറമ്പിൽ, മികച്ച ജൈവകർഷകയായി സിൽവി ഷാജി ഏറുള്ളി, മികച്ച എസ്‌സി കർഷകയായി ബിന്ദു കടവത്ത്, മികച്ച വനിതാ കർഷകയായി വി.ബി. പ്രേമലത വലൂപറമ്പിൽ, മികച്ച കർഷക തൊഴിലാളിയായി ശാന്ത വേലായുധൻ വട്ടപ്പറമ്പിൽ, മികച്ച ക്ഷീരകർഷകനായി ശിവരാമൻ എടച്ചാലി, മികച്ച വിദ്യാർഥി കർഷകനായി എ.വി. സാമുവേൽ, മികച്ച യുവകർഷകനായി ശരത്ത് പോത്താനി കുഞ്ഞിലിക്കാട്ടിൽ എന്നിവരെയാണ് ആദരിച്ചത്.

സമുദായത്തിന്റെയും സമൂഹത്തിൻ്റെയും ചൈതന്യമാണ് കത്തോലിക്ക കോൺഗ്രസ് : മാർ പോളി കണ്ണൂക്കാടൻ

ഇരിങ്ങാലക്കുട : സമുദായത്തിന്റെയും സമൂഹത്തിൻ്റെയും ചൈതന്യമാണ് കത്തോലിക്ക കോൺഗ്രസ് എന്ന് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അഭിപ്രായപ്പെട്ടു.

ഇരിങ്ങാലക്കുട രൂപത കത്തോലിക്ക കോൺഗ്രസ് സംഘടിപ്പിച്ച ആദരണിയം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്.

വിദ്യാർഥികൾ കഠിനാധ്വാനം ചെയ്ത് ജീവിത വിജയം കൈവരിക്കണമെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.

എസ്.എസ്.എൽ.സി. – പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികൾക്കും രൂപത മതബോധന പരീക്ഷയിൽ “ഒ” ഗ്രേഡ് കരസ്ഥമാക്കിയ കുട്ടികൾക്കുമുള്ള ആദരണവും, കത്തോലിക്ക കോൺഗ്രസിന്റെ വൈദ്യരത്ന അവാർഡ് നേടിയ ഡോ. ഫിന്റോ ഫ്രാൻസിസ്, കർമ്മ ശ്രേഷ്ട അവാർഡ് നേടിയ ഡോ. ആൽബിൻ ജോസ്, സംഘടന വൈഭവ് അവാർഡിനർഹനായ പത്രോസ് വടക്കുംഞ്ചേരി എന്നിവർക്കുള്ള അവാർഡ് ദാനവും ബിഷപ്പ് നിർവഹിച്ചു.

കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡന്റ് ഡേവിസ് ഊക്കൻ അധ്യക്ഷത വഹിച്ചു.

രൂപത വികാരി ജനറാൾ ആന്റു ആലപ്പാടൻ, രൂപത ഡയറക്ടർ ഫാ. ലിജു മഞ്ഞപ്രക്കാരൻ, സെന്റ് ജോസഫസ് കോളെജ് പ്രിൻസിപ്പൽ സി. ബ്ലെസി, സെക്രട്ടറി ഡേവിസ് തുളുവത്ത്, ട്രഷറർ ആന്റണി തൊമ്മാന, ജനറൽ കൺവീനർ ടെൽസൺ കോട്ടോളി, വൈസ് പ്രസിഡന്റുമാരായ റിന ഫ്രാൻസിസ്, ജോസഫ് തെക്കുടൻ, കത്തീഡ്രൽ പ്രസിഡന്റ് സാബു കൂനൻ എന്നിവർ പ്രസംഗിച്ചു.

അവാർഡ് ജേതാക്കളായ ഡോ. ഫിന്റോ ഫ്രാൻസിസ്, ഡോ. ആൽബിൻ ജോസ്, പത്രോസ് വടക്കുംഞ്ചേരി എന്നിവർ മറുപടി പ്രസംഗം നടത്തി.

സിപിഐ ദേശീയ സമര പ്രചരണം : കാൽനട പ്രചരണ ജാഥകൾ  നടത്തി

ഇരിങ്ങാലക്കുട : സിപിഐ നേതൃത്വത്തിൽ സെപ്തംബർ 1ന് നടക്കുന്ന ദേശീയ പ്രക്ഷോപത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട
മണ്ഡലത്തിലെ വിവിധ ലോക്കൽ കമ്മിറ്റികളിൽ കാൽനട പ്രചരണ ജാഥകൾ നടത്തി.

ആളൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കാൽനട പ്രചരണ ജാഥ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. മണി ഉദ്ഘാടനം ചെയ്തു.

കെ.എസ്. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു,

കെ.സി. സജയൻ ജാഥ ക്യാപ്റ്റനായും, അജിത സുബ്രഹ്മണ്യൻ വൈസ് ക്യാപ്റ്റനായും, കെ.കെ. ജോഷി മാനേജരായും നടന്ന ജാഥ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ആളൂർ സെന്ററിൽ എത്തിച്ചേർന്നു.

തുടർന്ന് നടന്ന സമാപന സമ്മേളനം സിപിഐ സ്റ്റേറ്റ് കൗൺസിൽ അംഗം ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു.

കെ.സി. ഹരിദാസ് അധ്യക്ഷത വഹിച്ചു.

എം.ബി. ലത്തീഫ്, ഷാജി ജോസഫ് എന്നിവർ പ്രസംഗിച്ചു.

പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കാൽനട ജാഥ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.എസ്. പ്രസാദ് ഉദ്ഘാടനം ചെയ്തു.

പി.സി. രഘു അധ്യക്ഷത വഹിച്ചു.

പി.ആർ. രാജൻ ക്യാപ്റ്റനായും, അൽഫോൻസ തോമസ് വൈസ് ക്യാപ്റ്റനായും, പി.സി. മാനേജരായും നടന്ന ജാഥ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി മാപ്രാണത്ത് എത്തിച്ചേർന്നു. തുടർന്ന് നടന്ന സമാപന സമ്മേളനം മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു.

ടി.വി. വിപിൻ, അൽഫോൻസ തോമസ് എന്നിവർ പ്രസംഗിച്ചു.

എൻ.എസ്.എസ്. അത്തപ്പൂക്കള മത്സരം : വെസ്റ്റ് കൊരട്ടി ജേതാക്കൾ

ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്ക് എൻ.എസ്.എസ്. കരയോഗ യൂണിയൻ എല്ലാ വർഷവും അത്തം നാളിൽ സംഘടിപ്പിക്കുന്ന പൂക്കളമത്സരത്തിൽ വെസ്റ്റ് കൊരട്ടി കരയോഗം ജേതാക്കളായി.

വിജയികൾക്ക് 7500 രൂപയും പ്രശംസാപത്രവും നൽകി.

ഐരാണിക്കുളം കരയോഗം രണ്ടാം സ്ഥാനവും പച്ചളിപ്പുറം കരയോഗം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 5000 രൂപയും പ്രശംസാപത്രവുമാണ് രണ്ടാം സമ്മാനം. 2500 രൂപയും പ്രശംസാപത്രവുമാണ് മൂന്നാം സമ്മാനം.

അടുത്ത മൂന്ന് സ്ഥാനങ്ങളിൽ എത്തിയ കാരുകുളങ്ങര, മേച്ചിറ, നടവരമ്പ് കരയോഗങ്ങൾക്ക് 1500 രൂപ വീതം പ്രോത്സാഹന സമ്മാനമായി നൽകി. പങ്കെടുത്ത എല്ലാ ടീമിനും 1000 രൂപ വീതം ആശ്വാസ സമ്മാനവും നൽകി.

താലൂക്ക് യൂണിയനിലെ നാല്പതോളം കരയോഗങ്ങൾ മത്സരത്തിൽ പങ്കെടുത്തു.

താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ. ഡി. ശങ്കരൻകുട്ടി സമ്മാനങ്ങൾ വിതരണം ചെയ്തു.

യോഗത്തിൽ താലൂക്ക് യൂണിയൻ വൈസ് പ്രസിഡൻ്റ് ആർ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

യൂണിയൻ സെക്രട്ടറി എസ്. കൃഷ്ണകുമാർ സ്വാഗതവും ഇരിങ്ങാലക്കുട മേഖല പ്രതിനിധി രവി കണ്ണൂർ നന്ദിയും പറഞ്ഞു.

കർക്കിടക ഫെസ്റ്റും ആരോഗ്യ ക്ലാസും

ഇരിങ്ങാലക്കുട : വേളൂക്കര കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യ- പോഷണ- ആരോഗ്യ – ജല പദ്ധതിയുടെ ഭാഗമായി കർക്കിടക ഫെസ്റ്റും കർക്കിടകത്തിലെ ആരോഗ്യ സംരക്ഷണ ബോധവൽക്കരണ ക്ലാസ്സും നടത്തി.

സിഡിഎസ് ചെയർപേഴ്സൺ വിൻസി പ്രശോഭിതൻ അധ്യക്ഷത വഹിച്ചു.

വനമിത്ര പുരസ്‌കാരം ലഭിച്ച വി.കെ. ശ്രീധരൻ കർക്കിടകത്തിലെ ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും നാടൻ ഔഷധ സസ്യങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സോദാഹരണ ക്ലാസ് എടുത്തു.

കെ.കെ. സുജാത ബോധവൽക്കരണ ക്ലാസ് നയിച്ചു.

തുടർന്ന് ഔഷധക്കഞ്ഞി വിതരണം ചെയതു.

വാർഡ് മെമ്പർമാർ, സിഡിഎസ് വൈസ് ചെയർപേഴ്സൺ, ബ്ലോക്ക്‌ കോർഡിനേറ്റർമാർ, സിഡിഎസ് മെമ്പർമാർ, എംഇസി, എഡിഎസ്, അയൽക്കൂട്ട അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

സൗജന്യ മെഡിക്കൽ ക്യാമ്പ് 23ന്

ഇരിങ്ങാലക്കുട : ഊരകം സെൻ്റ് ജോസഫ്സ് ചർച്ച് സിഎൽസി യൂണിറ്റിന്റെയും കൊമ്പൊടിഞ്ഞാമക്കൽ ലയൺസ് ക്ലബ്ബിന്റെയും ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളെജ് സോഷ്യൽ വർക്ക് വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട മെട്രോ ഹെൽത്ത് കെയർ ആശുപത്രി, മെട്രോ ഐ കെയർ ആശുപത്രി എന്നിവരുടെ സഹകരണത്തോടെ 23ന് രാവിലെ 9.45 മുതൽ 1 മണി വരെ ഊരകം സെൻ്റ് ജോസഫ്സ് ചർച്ച് പാരിഷ് ഹാളിൽ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും.

വികാരി റവ. ഫാ. ജോർജ്ജ് പാലമറ്റം ഉദ്ഘാടനം ചെയ്യും.

ലയൺസ് ക്ലബ്ബ് ജില്ല മെഡിക്കൽ ക്യാമ്പ് കോർഡിനേറ്റർ ജോൺസൺ കോലങ്കണ്ണി അധ്യക്ഷത വഹിക്കും.

ക്യാമ്പിൽ പ്രമേഹ വൃക്ക രോഗനിർണയ രക്ത പരിശോധനകൾ സൗജന്യമായി ചെയ്യാവുന്നതാണ്. കണ്ണട വാങ്ങുന്നവർക്ക് 25% ഡിസ്കൗണ്ടും ലഭിക്കും.

ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 8129032559, 828266773, 7907162880 എന്നീ നമ്പറുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.