ജി.എസ്.ടി. ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : കേന്ദ്ര സർക്കാർ ജി.എസ്.ടി. നിയമം നടപ്പിലാക്കിയതിന്റെ ഒൻപതാം വർഷാചരണത്തിന്റെ ഭാഗമായി കേരള ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട മേഖല ജി.എസ്.ടി. ദിനം ആചരിച്ചു.

സി.ജി.എസ്.ടി., എസ്.ജി.എസ്.ടി. കമ്മീഷണർമാരുടെ ഓഫീസുകളിൽ മധുരം നൽകി സൗഹൃദം പങ്കുവെച്ചു.

മേഖല പ്രസിഡന്റ്‌ കെ.ആർ. മുരളീധരൻ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി പി.എസ്. രമേഷ് ബാബു, ട്രഷറർ കെ. രതീഷ്, സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം ഫ്രാൻസൺ മൈക്കിൾ, ജോജി ചാക്കോ, മൊഹസിൻ, ഷിന്റോ എന്നിവർ പങ്കെടുത്തു.

ദുക്റാന ഊട്ടുതിരുനാൾ : സെൻ്റ് തോമസ് കത്തീഡ്രലിൽ കലവറ നിറയ്ക്കൽ ചടങ്ങ് നടത്തി

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രലിൽ ദുക്റാന ഊട്ട് തിരുനാളിനോടനുബന്ധിച്ച് കലവറ നിറയ്ക്കൽ ചടങ്ങ് നടത്തി.

ഊട്ട് നേർച്ചക്ക് ആവശ്യമായ പച്ചക്കറി ഉൽപ്പന്നങ്ങൾ ഇടവകക്കാർ സമർപ്പിച്ചു.

വികാരി റവ. ഫാ. ഡോ. ലാസർ കുറ്റിക്കാടൻ ഉത്പന്നങ്ങൾ ഏറ്റുവാങ്ങി.

കൈക്കാരന്മാരായ പി.ടി. ജോർജ്ജ്, സാബു ജോർജ്ജ്, തോമസ് തൊകലത്ത്, അഡ്വ. എം.എം. ഷാജൻ, തിരുനാൾ ജോയിന്റ് കൺവീനർമാരായ ഡേവിസ് ചക്കാലക്കൽ, ജെയ്സൺ പൊന്തോക്കൻ, കേന്ദ്രസമിതി പ്രസിഡന്റ് ജോബി അക്കരക്കാരൻ, കലവറ കമ്മിറ്റി കൺവീനർ ജോബി കരിമാലിക്കൽ, ജോയിന്റ് കൺവീനർ ആനി പോൾ എന്നിവർ സന്നിഹിതരായിരുന്നു.

കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു

ഇങ്ങാലക്കുട : കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് പടിയൂർ പഞ്ചായത്ത്, കൃഷിഭവൻ, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തിൽ പടിയൂർ പഞ്ചായത്തിൽ കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു.

പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കണ്ണൻ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് വത്സല ബാബു ഉദ്ഘാടനം ചെയ്തു.

തൃശൂർ കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഷബ്നസ് പടിയത്ത് പദ്ധതി വിശദീകരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുമ രാമൻ ആശംസകൾ നേർന്നു.

പടിയൂർ പഞ്ചായത്ത് മെമ്പർമാർ, സി.ഡി.എസ്. ചെയർപേഴ്സൺ അജന്ത രമേഷ്, പഞ്ചായത്ത് സെക്രട്ടറി പി.വി. ഷാബു, കാർഷിക വികസന സമിതി അംഗങ്ങൾ, കർഷകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ഞാറ്റുവേല ചന്തയിൽ വെള്ളാങ്ങല്ലൂർ കാർഷിക സേവന കേന്ദ്രത്തിൽ
നിന്നുമുള്ള നടീൽ വസ്തുക്കളും വളങ്ങളും, കർഷകരിൽ നിന്നും സംഭരിച്ച നടീൽ വസ്തുക്കൾ പച്ചക്കറി, പഴവർഗ്ഗങ്ങൾ, കുടുംബശ്രീ മൂല്യവർദ്ധിത ഉത്പന്നങ്ങൾ തുടങ്ങിയവയുടെ വിപണനം നടത്തി.

അഗ്രികൾച്ചറൽ ഇൻഫ്രാസ്ട്രക്ചർ ഫണ്ട്, കിസാൻ ക്രെഡിറ്റ് കാർഡ്, കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി, കാട്ടുപന്നി നിയന്ത്രണ മാർഗ്ഗങ്ങൾ എന്നിവയെ കുറിച്ച് കർഷകർക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി.

കർഷക സഭയുടെ ഭാഗമായി കൃഷി വകുപ്പ്, ജനകീയാസൂത്രണ പദ്ധതികളെക്കുറിച്ചുള്ള വിശദീകരണവും കർഷകരുമായി ചർച്ചയും സംഘടിപ്പിച്ചു.

കൃഷി ഓഫീസർ സി.എം. റുബീന സ്വാഗതവും കൃഷി അസിസ്റ്റന്റ് കെ.കെ. മായ നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് മെറിറ്റ് ഡേ : വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

ഇരിങ്ങാലക്കുട : ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കാറളം, കാട്ടൂർ, പറപ്പൂക്കര, മുരിയാട് പഞ്ചായത്തുകളിലെ എസ്എസ്എൽസി, പ്ലസ് ടു, സിബിഎസ്ഇ, വിഎച്ച്എസ്ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്നതിന്റെ ഭാഗമായി മുഴുവൻ വിഷയങ്ങളിലും എ പ്ലസ്/ എ വൺ കരസ്ഥമാക്കിയ വിദ്യാർഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു.

വിദ്യാർഥികൾ ജൂലൈ 10ന് വൈകീട്ട് 05 മണിക്ക് മുൻപായി ഒരു ഫോട്ടോയും മാർക്ക് ഷീറ്റിന്റെ പകർപ്പും, ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നേരിട്ടോ, ഇ-മെയിൽ/ വാട്ട്സാപ്പ് മുഖേനയോ ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർമാർ മുഖേനയോ ലഭ്യമാക്കേണ്ടതാണ്.

ഇമെയിൽ – bdoijk@gmail.com
വാട്സ്ആപ്പ് നമ്പർ – 8281040582

കൂടുതൽ വിവരങ്ങൾക്ക് : 9388938805, 8281040582

മാള മെറ്റ്സ് എൻജിനീയറിങ് കോളേജിൽ അസി. പ്രൊഫസർമാരുടെ ഒഴിവ്

ഇരിങ്ങാലക്കുട : മാള മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിൽ ഏതാനും ഒഴിവുണ്ട്.

ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് ഡാറ്റാ സയൻസ്, സിവിൽ എഞ്ചിനീയറിംഗ് എന്നീ ഡിപ്പാർട്ട്മെൻ്റുകളിലാണ് ഒഴിവുകൾ.

അതാത് വിഷയങ്ങളിൽ 60% മാർക്കോടെയുള്ള എംടെക് ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത.

ഓരോ ഡിപ്പാർട്ട്മെൻ്റിലും രണ്ട് ഒഴിവുകളാണുള്ളത്.

അപേക്ഷിക്കുവാനുള്ള അവസാന തീയ്യതി ജൂലൈ 06.

യോഗ്യത, പരിചയ സമ്പന്നത എന്നിവയ്ക്ക് അനുയോജ്യമായ രീതിയിൽ ശമ്പളം ലഭിക്കുന്നതാണ്.

അപേക്ഷകൾ CV സഹിതം careers@metsengg.ac.in എന്ന ഈ-മെയിലിൽ അയക്കുക.

സംശയ നിവാരണത്തിന് 9188400951 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടുക.

ഡോ. ആറ്റൂർ സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള,
തൃശൂർ – 680732.
മൊബൈൽ : 9188400951, 9446278191.

നിര്യാതനായി

കുമാരൻ

ഇരിങ്ങാലക്കുട : മാപ്രാണം
കോപ്പാട്ടിൽ കൊച്ചുകുട്ടൻ മകൻ കുമാരൻ (78) നിര്യാതനായി.

സംസ്കാരം ഇന്ന്(ജൂലൈ 01)വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ : ദയാളിനി

മക്കൾ : ലാൽ, ലെനിൻ

മരുമക്കൾ : നിഷ, ലിജ

നാടെങ്ങും വീട്ടിലെ ലൈബ്രറികൾ വരുമ്പോൾ അതിരറ്റ സന്തോഷമെന്ന് റഷീദ് കാറളം

ഇരിങ്ങാലക്കുട : കാറളം വീട്ടിലെ ലൈബ്രറിയുടെ പ്രചോദനം ഉൾക്കൊണ്ട് നാടെങ്ങും വീട്ടിലെ ലൈബ്രറികൾ വരുമ്പോൾ അതിരറ്റ സന്തോഷമുണ്ടെന്നും, വായനയിലൂടെ അറിവുൽപ്പാദനം മാത്രമല്ല, നല്ലൊരു വ്യക്തിയെ വാർത്തെടുക്കാനും ശാസ്‌ത്രബോധമുള്ളവരാകാനും വഴി തുറക്കുമെന്നും വീട്ടിലെ ലൈബ്രറിയുടെ ഉപഞ്ജാതാവും എഴുത്തുകാരനുമായ റഷീദ് കാറളം പറഞ്ഞു.

വലപ്പാട് കളിമണ്ഡലം ഗുരുഭവനിൽ ലൈബറി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സദു കളിമണ്ഡലം, ഹരിനാഥ് കരുവത്തിൽ, ഗിരീഷ് ഉണ്ണിത്താൻ, ദിനേശ് രാജ, നോമി കൃഷ്ണ എന്നിവർ പ്രസംഗിച്ചു.

ലഹരിക്കെതിരെ ഫ്ളാഷ്മോബുംബ്രെയ്ൻ സയൻസ് എക്സിബിഷനും

ഇരിങ്ങാലക്കുട : ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്കൂളിൽ ലഹരിക്കെതിരെ തെരുവുനാടകവും ഫ്ളാഷ് മോബും ബ്രെയിൻ സയൻസ് എക്സിബിഷനും നടത്തി.

സ്കൂളിലും പരിസരങ്ങളിലും കുട്ടികള്‍ക്ക് ലഹരിമുക്തമായ അന്തരീക്ഷം സൃഷ്ടിച്ചു നല്‍കുന്നതിനായി മുരിയാട് പഞ്ചായത്ത് ആവിഷ്കരിച്ച “വേണ്ട” പദ്ധതിയോട് ചേര്‍ന്ന് നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്രൈസ്റ്റ് കോളെജ് നാഷണൽ സർവീസ് സ്കീമിന്റെയും സൈക്കോളജി വിഭാഗത്തിന്റെയും നേതൃത്വത്തിലാണ് ബോധവല്‍ക്കരണ പരിപാടി നടത്തിയത്.

പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍, പ്രധാന അധ്യാപകൻ ടി. അനിൽകുമാർ, വാര്‍ഡ് മെമ്പര്‍ അജീഷ് കുഞ്ഞൻ, പി.ടി.എ. പ്രസിഡൻ്റ് ശ്രീജിത്ത് പട്ടത്ത്, പി.ടി.എ. വൈസ് പ്രസിഡൻ്റ് ധന്യ ബിജു, “വേണ്ട” പ്രോജക്റ്റിന്റെ പ്രോഗ്രാം കോർഡിനേറ്റർ മഞ്ജു ഡേവിഡ് എന്നിവര്‍ പങ്കെടുത്തു.

ഓസ്ട്രേലിയൻ എം.പി. ഡേവിഡ് ഹോഡ്ജറ്റ് ബിഷപ്പിനെ സന്ദർശിച്ചു

ഇരിങ്ങാലക്കുട : ഓസ്ട്രേലിയൻ എം.പി.യും മുൻ മന്ത്രിയും മേയറുമായിരുന്ന ഡേവിഡ് ഹോഡ്‌ജെറ്റ് ബിഷപ്പ് മാർ പോളി കണ്ണൂക്കാടനെ സന്ദർശിച്ചു.

വിദ്യാഭ്യാസ രംഗത്ത് രണ്ട് രാജ്യങ്ങൾക്കും ഗുണപ്രദമാകും വിധമുള്ള പുരോഗതിക്കായി പാർലിമെൻ്റിൽ ഇടപെടൽ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

ഓസ്ട്രേലിയൻ മെൽബൺ രൂപത മുൻ ബിഷപ്പ് ബോസ്കോ പുത്തൂരുമായും അദ്ദേഹം ചർച്ച നടത്തി.

ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മോറേലി, സിഎഫ്ഐ ലോ കോളെജ് മാനേജർ പി.ജെ. മാത്യു, തിരക്കഥാകൃത്ത് സിബി കെ. തോമസ് എന്നിവരും സന്നിഹിതരായിരുന്നു.

ബിഷപ്പിന് ഫീസ്റ്റ് ആശംസകളും എം.പി. നേർന്നു.

നാഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : നാഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവവും
എംഎൽഎ എക്സലൻസ് അവാർഡ് വിതരണവും സംയുക്തമായി സംഘടിപ്പിച്ചു.

എസ്.എസ്.എൽ.സി.,
ഹയർ സെക്കൻ്ററി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ
എംഎൽഎ, സ്കൂൾ മാനേജ്മെൻ്റ്, പി.ടി.എ., അധ്യാപകർ എന്നിവർ പുരസ്കാരങ്ങൾ അനുമോദിച്ചു.

അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

നഗരസഭ ചെയർമാൻ
എം.പി. ജാക്സൺ അധ്യക്ഷത വഹിച്ചു.

സ്മിത കൃഷ്ണകുമാർ, ശ്രീലക്ഷ്മി മനോജ്, രുക്മണി രാമചന്ദ്രൻ, വി.പി.ആർ. മേനോൻ, വി.ബി. അനിത്ത്, ബിജിത ജോഷി, മിനി മോഹൻദാസ്, കെ.പി. സീന, എൻ.എ. ലേഖ എന്നിവർ പ്രസംഗിച്ചു.