ഇരിങ്ങാലക്കുട : അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിലെ നവീകരണ കലശത്തിൻ്റെ പത്താം ദിനത്തിൽ പ്രതിഷ്ഠാ ചടങ്ങുകൾ നടന്നു.
അധിവാസവിടർത്തി പൂജ, ജീവകലശം, ശ്രീകോവിലിലേക്ക് എഴുന്നെള്ളിക്കൽ എന്നിവയ്ക്കു ശേഷം ഇടവം രാശി പുണർതം നക്ഷത്രത്തിൽ രാവിലെ ശിവലിംഗ പ്രതിഷ്ഠ നടന്നു.
തുടർന്ന് വിവിധ ചടങ്ങുകൾക്കു ശേഷം നടന്ന പ്രസാദ ഊട്ടിന് ധാരാളം ഭക്തജനങ്ങൾ പങ്കെടുത്തു.
വൈകീട്ട് ചലച്ചിത്ര പിന്നണി ഗായിക മീര രാംമോഹൻ്റെ സംഗീത സമന്വയം ഉണ്ടായിരുന്നു.
24ന് വൈകീട്ട് 7 മണിക്ക് ദുര്യോധന വധം കഥകളി അരങ്ങേറും.
നവീകരണ കലശം 26ന് സമാപിക്കും.












Leave a Reply