ഇന്നസെൻ്റ് സ്മാരക നാടക മത്സരം : സംഘാടക സമിതി ഓഫീസ് തുറന്നു

ഇരിങ്ങാലക്കുട : പുരോഗമന കലാസാഹിത്യ സംഘം സംഘടിപ്പിക്കുന്ന ഇന്നസെൻ്റ് സ്‌മാരക അഖില കേരള അമേച്വർ നാടക മത്സരത്തിൻ്റെ സംഘാടക സമിതി ഓഫീസ് അയ്യങ്കാവ് മൈതാനിക്ക് സമീപമുള്ള പ്രിയ ഹാളിൽ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ വി.എ. മനോജ് കുമാർ അധ്യക്ഷത വഹിച്ചു.

അശോകൻ ചരുവിൽ, അമ്പാടത്ത് ബാലൻ, ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡൻ്റ് ടി.ജി. ശങ്കരനാരായണൻ, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പ്രസിഡൻ്റ് വത്സല ബാബു, പഞ്ചായത്ത് പ്രസിഡൻ്റുമാരായ സരള വിക്രമൻ, പി.എസ്. മനു, കെ.കെ. ശിവൻകുട്ടി, ജില്ലാ പഞ്ചായത്തംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി, കൂടൽമാണിക്യം ദേവസ്വം പ്രസിഡൻ്റ് അഡ്വ. സി.കെ. ഗോപി, ഖാദർ പട്ടപ്പാടം, ഡോ. കെ. രാജേന്ദ്രൻ, അഡ്വ. പി. മണികണ്ഠൻ, എ.എൻ. രാജൻ, ഡോ. സോണി ജോൺ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *