ഇരിങ്ങാലക്കുട : എംപറർ ഇമ്മാനുവൽ സഭ ഹീൽ 2024 പദ്ധതിയിൽ ഉൾപ്പെടുത്തി മുരിയാട് എ യു പി സ്കൂളില്‍ നിര്‍മ്മിച്ച കുട്ടികളുടെ പാര്‍ക്ക് പുതുവർഷ സമ്മാനമായി പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് മെമ്പര്‍ ശ്രീജിത്ത് പട്ടത്ത് അധ്യക്ഷത വഹിച്ചു.
സ്കൂളിനോട് ചേര്‍ന്ന് ഒരുക്കിയിരിക്കുന്ന പാര്‍ക്കില്‍ വിവിധ റൈഡുകള്‍, ഇരിപ്പിടങ്ങള്‍ തുടങ്ങിയവ കുട്ടികള്‍ക്കായി ക്രമീകരിച്ചിട്ടുണ്ട്.
ചടങ്ങില്‍ അധ്യാപകര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഹെഡ്മിസ്ട്രസ് എം പി സുബി സ്വാഗതവും പി ടി എ പ്രസിഡന്റ് രജനി ഷിബു നന്ദിയും പറഞ്ഞു.
Leave a Reply