ഇരിങ്ങാലക്കുട : സമഗ്ര ശിക്ഷാ കേരളം വെള്ളാങ്ങല്ലൂർ ബി ആർ സി ഭിന്നശേഷി ദിനാചരണം”പാപ്പിലിയോണസ് 2k24″ നടവരമ്പ് സെൻറ് മേരീസ് അസംപ്ഷൻ പള്ളി പാരിഷ് ഹാളിൽ നടത്തി.
വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് നിഷ ഷാജി അധ്യക്ഷയായി.
വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുധാ ദിലീപ്, വിദ്യാർത്ഥി പ്രതിനിധികളായ നിവേദ്യ, മാനവ് എന്നിവർ ചേർന്ന് ഉദ്ഘാടന കർമ്മം നിർവഹിച്ചു.
എസ് എസ് കെ തൃശ്ശൂർ ഡിപി ഒ ബ്രിജി സാജൻ പദ്ധതി വിശദീകരണം നടത്തി.
ഇൻക്ലൂസീവ് സ്പോർട്സിൽ ഉന്നത വിജയം കൈവരിച്ചു വിജയകരമാക്കിയ അധ്യാപിക ബ്രിജി, പരിശീലകരായ സ്പെഷ്യലിസ്റ്റ് അധ്യാപകരായ എം എം അജീസ്, അമൽ, സ്റ്റേറ്റ് തലത്തിൽ സമ്മാനാർഹരായ കുട്ടികൾക്കും ആദരവ് നൽകി.
ബ്ലോക്ക് വൈസ് പ്രസിഡൻറ് ഉണ്ണികൃഷ്ണൻ കുറ്റി പറമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിജയലക്ഷ്മി വിനയചന്ദ്രൻ, വേളൂക്കര പഞ്ചായത്ത് മെമ്പർ മാത്യു പാറേക്കാടൻ , വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുരേഷ് അമ്മനത്ത് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ആഘോഷത്തിൽ പങ്കുചേർന്ന എല്ലാ കുട്ടികൾക്കും സമ്മാനങ്ങളും കേക്കും നൽകി.
വെള്ളാങ്ങല്ലൂർ ബി ആർ സി ബി പി സി ഗോഡ്വിൻ റോഡ്രിഗസ് സ്വാഗതവും
സ്പെഷ്യൽ എഡ്യൂക്കേറ്റർ പി ഡി ശ്രീദേവി നന്ദിയും പറഞ്ഞു.
Leave a Reply