ഇരിങ്ങാലക്കുട : ലിറ്റിൽ ഫ്ളവർ എൽ.പി.
സ്കൂളിൽ അധ്യാപക രക്ഷാകർത്തൃയോഗവും അവബോധ ക്ലാസും സംഘടിപ്പിച്ചു.
പി.ടി.എ. പ്രസിഡന്റ് തോംസൺ ചിരിയങ്കണ്ടത്ത് അധ്യക്ഷത വഹിച്ചു.
യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ച ബി. എസ്. ട്രെയിനിങ് ഹബ് ഫൗണ്ടർ ഡയറക്ടറും, ഹ്യൂമൻ റിസോഴ്‌സ് പേഴ്സണുമായ ബിനു കാളിയാടൻ രക്ഷിതാക്കൾക്കുള്ള അവബോധ ക്ലാസ്സും നയിച്ചു.
ഇന്നത്തെ കാലഘട്ടത്തിൽ ഫലം ഇരട്ടിയാകണമെങ്കിൽ നമ്മൾ കൊടുക്കുന്ന നിക്ഷേപവും ഇരട്ടിയാകണം എന്ന് അദ്ദേഹം പറഞ്ഞു.
തുടർന്ന് പുതിയ പി.ടി.എ. ഭാരവാഹികളെ തിരഞ്ഞെടുത്തു.
സ്കൂൾ ഹെഡ്‌മിസ്ട്രസ്സ് സിസ്റ്റർ റിനറ്റ് സ്വാഗതവും സ്റ്റാഫ് പ്രതിനിധിയായ മരിയ റോസ് ജോൺസൺ നന്ദിയും പറഞ്ഞു.
Leave a Reply