കൊടുങ്ങല്ലൂർ : കുപ്രസിദ്ധ ബൈക്ക് മോഷ്ടാവ് പറവൂർ ചെറുപറമ്പിൽ വീട്ടിൽ ശശി മകൻ ഭഗവാൻ ശരത്ത് എന്നറിയപ്പെടുന്ന ശരത്തിനെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു.
കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തില്‍ താലപ്പൊലി കാണുവാന്‍ വന്ന മേത്തല സ്വദേശി അഭയ് എന്നയാളുടെ ബൈക്ക് മോഷണം പോയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഭഗവാൻ ശരത്ത് പിടിയിലായത്.
തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ നിർദേശപ്രകാരം ബൈക്ക് മോഷണം നടത്തുന്നവരെ കേന്ദ്രീകരിച്ചും, സമീപ പ്രദേശങ്ങളിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചും നടത്തിയ അന്വേഷണത്തെ തുടർന്നാണ് ഭഗവാൻ ശരത് പിടിയിലായത്.
2020ൽ ഒരു ബൈക്ക് മോഷണ കേസിലും, 2022ൽ പുതുക്കാട് സ്റ്റേഷനിൽ 2 ബൈക്ക് മോഷണ കേസിലും, 2023ൽ കൊടുങ്ങല്ലൂർ സ്റ്റേഷനിൽ വീടും ഫ്രൂട്ട്സ് കടയും കുത്തിപ്പൊളിച്ച് മോഷണം നടത്തിയ 2 കേസിലും, 2024ൽ ഇരിങ്ങാലക്കുട സ്റ്റേഷനിൽ മീൻകട കുത്തിപ്പൊളിച്ച് മോഷണം നടത്തിയ കേസിലും പ്രതിയാണ് ഇയാൾ.
കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ ബി കെ അരുൺ, എസ് ഐ സജിൽ, എസ് ഐമാരായ വൈഷ്ണവ് രാമചന്ദ്രന്‍, ജഗദീഷ്, ഉദ്യോഗസ്ഥരായ ഷമീർ, അനസ്, അഖിൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Leave a Reply