ഇരിങ്ങാലക്കുട : അരിപ്പാലം സെന്ററിൽ പൂമംഗലം മണ്ഡലം കോൺഗ്രസിൻ്റെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു.
മണ്ഡലം പ്രസിഡന്റ് എൻ ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
മുൻ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ജോസ് മൂഞ്ഞേലി പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു.
മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി രഞ്ജിനി മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി യു ചന്ദ്രശേഖരൻ, ബ്ലോക്ക് ട്രഷറർ ടി എസ് പവിത്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
ഭരണഘടനയുടെ ആമുഖം ടി ആർ ഷാജു അവതരിപ്പിച്ചു.
യോഗത്തിൽ വാർഡ് മെമ്പർമാരായ ലാലി വർഗീസ് സ്വാഗതവും കത്രീന ജോർജ് നന്ദിയും പറഞ്ഞു.
Leave a Reply