കാപ്പ ഉത്തരവ് ലംഘിച്ച വെള്ളിക്കുളങ്ങര സ്വദേശിയെ അറസ്റ്റ് ചെയ്തു

ഇരിങ്ങാലക്കുട : കാപ്പ ഉത്തരവ് ലംഘിച്ച കുപ്രസിദ്ധ ഗുണ്ട വെള്ളിക്കുളങ്ങര അന്നാംപാടം സ്വദേശി നഹാസ് എന്നറിയപ്പെടുന്ന വലിയകത്ത് വീട്ടില്‍ നവാസി(35)നെ വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു.

കാപ്പ ഉത്തരവ് പ്രകാരം എല്ലാ ഞായറാഴ്ചകളിലും വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മുന്‍പാകെ നേരിട്ട് ഹാജരാകണമെന്നുള്ള ഉത്തരവ് ലംഘിച്ചതിനാണ് നവാസിനെ അറസ്റ്റ് ചെയ്തത്.

വെള്ളിക്കുളങ്ങര പൊലീസ് ഇന്‍സ്പെക്ടര്‍ കെ കൃഷ്ണന്‍, സബ് ഇൻസ്‌പെക്ടർ എം അഫ്സൽ, ഗ്രേഡ് എ എസ് ഐ ഷിജു, ഗ്രേഡ് സീനിയർ സിവില്‍ പൊലീസ് ഓഫീസർ ഡേവിസ്, പൊലീസ് ഉദ്യോഗസ്ഥരായ
സൈമൺ, ബിജേഷ്, അജിത്ത് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നവാസിനെ അറസ്റ്റ് ചെയ്തത്.

നവാസ് 2006ൽ ഇരിങ്ങാലക്കുടയില്‍ ഒരു കവര്‍ച്ചാ കേസ്സിലും, 2007 ൽ ഇരിങ്ങാലക്കുടയില്‍ വ്യാജരേഖ ചമച്ച കേസ്സിലും, 2021ൽ കൊടകരയിലും 2024ൽ വെള്ളിക്കുളങ്ങരയിലും വധശ്രമ കേസ്സിലും ഉള്‍പ്പടെ 13ഓളം കേസ്സുകളിലെ പ്രതിയാണ്.

Leave a Reply

Your email address will not be published. Required fields are marked *