കൊടുങ്ങല്ലൂർ : എറിയാട് യു ബസാർ വൈദ്യർ ജംഗ്ഷനിൽ പറപ്പിള്ളി സ്വദേശി സുമേഷ് (40), കൂടെയുണ്ടായിരുന്ന ഏറിയാട് സ്വദേശി വിനോദ് (50) എന്നിവരെ ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ.
എറിയാട് സ്വദേശികളായ മാടവന കൊല്ലത്തു വീട്ടിൽ കബീർ മകൻ ഫർസാൻ (20), കുന്നത്ത് വീട്ടിൽ ശ്രീജിത്ത് മകൻ അഭിജിത്ത് (20) എന്നിവരെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
മുമ്പ് തങ്ങളുമായി വഴക്കുണ്ടാക്കിയ ആളുകളാണെന്നുള്ള തെറ്റിദ്ധാരണയിൽ സുമേഷിനെയും വിനോദിനെയും തടഞ്ഞു നിർത്തി തലയ്ക്കും മുഖത്തും കരിങ്കല്ലു കൊണ്ട് അടിച്ചും മറ്റും ഗുരുതര പരിക്കേൽപ്പിക്കുകയായിരുന്നു.
രക്ഷപ്പെടാനായി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയ വിനോദിനെ വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറിയാണ് ആക്രമിച്ചത്.
വിനോദിന്റെ തലയ്ക്കും കുപ്പി കൊണ്ടും കരിങ്കല്ലു കൊണ്ടും പ്രഹരമേറ്റ് ഗുരുതര പരിക്കുണ്ട്.
ഇൻസ്പെക്ടർ ബി കെ അരുണിൻ്റെ നേതൃത്വത്തിൽ, എസ് ഐ സാലീം, പ്രൊബേഷൻ എസ ഐ വൈഷ്ണവ്, ഉദ്യോഗസ്ഥരായ ഷമീർ, ഗോപേഷ്, വിഷ്ണു എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Leave a Reply