ഇരിങ്ങാലക്കുട : കഴിഞ്ഞ 18 വർഷമായി നടത്തി വരുന്ന കേരള നല്ല ജീവന പ്രസ്ഥാനത്തിൻ്റെ സൈക്കിൾ യാത്രയ്ക്ക് ഇരിങ്ങാലക്കുട സേവാഭാരതിയുടെ നേതൃത്വത്തിൽ കൂടൽമാണിക്യം ക്ഷേത്രത്തിൻ്റെ കിഴക്കേ ഗോപുര നടയിൽ സ്വീകരണം നൽകി.
സൈക്കിൾ യാത്രയുടെ പ്രാധാന്യത്തെ മുൻനിർത്തി സൈക്ലിംഗിലൂടെ ആരോഗ്യ സംരക്ഷണം എന്ന സന്ദേശം ലക്ഷ്യമിട്ടാണ് സൈക്കിൾ യാത്ര നടത്തുന്നത്.
ഈ സൈക്കിൾ യാത്രയോടനുബന്ധിച്ചു ഇരിങ്ങാലക്കുടയിൽ കാലങ്ങളായി സൈക്കിൾ ഉപയോഗിച്ച് യാത്ര ചെയ്യുന്ന പ്രമുഖ നാടക നടൻ മണികണ്ഠനെ ആർ എസ് എസ് ഖണ്ട് സംഘചാലക് പ്രതാപവർമ രാജയും, ഉണ്ണിയെ കെ എസ് നായർ കാക്കരയും അനിയനെ സേവാഭാരതി എക്സിക്യൂട്ടീവ് അംഗവും റിട്ട എഞ്ചിനീയറുമായ രാധാകൃഷ്ണനും പൊന്നാടയണിയിച്ച് ആദരിച്ചു.
സേവാഭാരതി പ്രസിഡന്റ് നളിൻ ബാബു ആശംസകൾ നേർന്നു.
സേവാഭാരതി സെക്രട്ടറി സായി റാം സ്വാഗതവും
നല്ല ജീവന പ്രസ്ഥാനത്തിന്റെ വക്താവായ വത്സ രാജ് നന്ദിയും പറഞ്ഞു.
സേവാഭാരതി വൈസ് പ്രസിഡന്റ് ഗോപിനാഥ് പീടികപറമ്പിൽ, ട്രഷറർ രവീന്ദ്രൻ, എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരായ ജഗദീഷ് പണിക്കവീട്ടിൽ, രാധാകൃഷ്ണൻ, പി എസ് ജയശങ്കർ, വാനപ്രസ്ഥാശ്രമം സെക്രട്ടറി ഹരികുമാർ തളിയക്കാട്ടിൽ, കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.
യാത്രയ്ക്ക് എല്ലാ ഭാവുകങ്ങളും നേർന്ന് അവർക്കു വേണ്ടുന്ന ഭക്ഷണവും നൽകിയാണ് സൈക്കിൾ യാത്രക്കാരെ ഇരിങ്ങാലക്കുടയിൽ നിന്ന് യാത്രയാക്കിയത്.
Leave a Reply