ഇരിങ്ങാലക്കുട : കരിപ്പൂർ എയർപോർട്ടിൽ നിന്നുള്ള ഹാജിമാരുടെ യാത്രാ നിരക്ക്, കൊച്ചി, കണ്ണൂർ എയർപോർട്ടിൽ നിന്നുള്ള നിരക്ക് പോലെ ആക്കണമെന്ന് എം ഇ എസ് മുകുന്ദപുരം താലൂക്ക് പൊതുയോഗം ആവശ്യപ്പെട്ടു.
കരിപ്പൂർ ഹജ്ജ്
എംബാർക്കേഷൻ പോയിന്റിൽ നിന്നുള്ള അമിതമായ വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതിൽ എയർ ഇന്ത്യ ഉടൻ തീരുമാനം എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന സമിതി അംഗം സലിം അറക്കൽ യോഗം ഉദ്ഘാടനം ചെയ്തു.
ജില്ല എക്സിക്യൂട്ടീവ് മെമ്പർ അയൂബ് കരൂപ്പടന്ന ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
താലൂക്ക് പ്രസിഡന്റ് ബഷീർ തോപ്പിൽ അധ്യക്ഷത വഹിച്ചു.
മുഹമ്മദ് അലി മാതിരപ്പള്ളി, ഹുസൈൻ ഹാജി, മജീദ് ഇടപ്പുള്ളി, അബ്ദുൾ ഹാജി, അൽ അറഫ അബൂബക്കർ, സി കെ ഷംസുദ്ദീൻ എന്നിവർ പ്രസംഗിച്ചു.
താലൂക്ക് കമ്മിറ്റി പുതിയ ഭാരവാഹികളായി
ബഷീർ തോപ്പിൽ (പ്രസിഡന്റ്), എ ബി സിയാവുദ്ദീൻ (വൈസ് പ്രസിഡന്റ്), എം എം അബ്ദുൾ നിസാർ (സെക്രട്ടറി), ബാബു സുരാജ് (ജോയിന്റ് സെക്രട്ടറി), സി കെ അബ്ദുൾ സലാം (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.
അബ്ദുൾ നിസാർ സ്വാഗതവും, സി കെ അബ്ദുൾ സലാം നന്ദിയും പറഞ്ഞു.
Leave a Reply